Flash News

മഞ്ജുവാര്യര്‍ വാഗ്ദാനം പാലിച്ചു, നര്‍ത്തകിക്ക് വീട് നിര്‍മിച്ചുനല്‍കി

November 10, 2015 , സ്വന്തം ലേഖകന്‍

downloadമലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വീടില്ലാത്ത മൂന്ന് നര്‍ത്തകിമാര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന വാഗ്ദാനം നടി മഞ്ജുവാര്യര്‍ പാലിച്ചു. പെരിന്തല്‍മണ്ണ പാതായ്ക്കരയിലെ യുവ നര്‍ത്തകി എന്‍.പി. ആതിരക്കും കുടുംബത്തിനും 12 ലക്ഷം രൂപ ചെലവിലാണ് മഞ്ജുവാര്യര്‍ വീട് നിര്‍മിച്ച് നല്‍കിയത്. ഇത് ഒരു കടമയായി മാത്രമേ കാണുന്നുള്ളൂവെന്ന് ആതിരയ്ക്കുള്ള വീടിന്റെ താക്കോല്‍ സമര്‍പ്പണം നിര്‍വഹിച്ച് മഞ്ജുവാര്യര്‍ പറഞ്ഞു.

നൃത്തത്തെ സ്നേഹിക്കുന്ന ഒരാളുടെ കടപ്പാട്. ഇത് വലിയ പ്രവൃത്തിയാണെന്ന് തോന്നുന്നില്ല. തനിക്ക് മുമ്പ് കടന്നുപോയവര്‍ ഇതിലും വലിയ കര്‍മങ്ങള്‍ ചെയ്തിട്ടുണ്ട്. പലരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെയൊക്കെ മാതൃക ഉള്‍ക്കൊണ്ട് തനിക്ക് കഴിയുന്ന ചെറിയ ശ്രമം മാത്രമാണിത്. സംസ്ഥാന സ്കൂള്‍ കലോത്സവ നൃത്തവേദിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 12 നിര്‍ധനരായ കുട്ടികളുടെ തുടര്‍പഠന ചെലവ് ഏറ്റെടുത്തിട്ടുണ്ടെന്നും മഞ്ജു വ്യക്തമാക്കി.

വൈകീട്ട് പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം കണ്‍വീനര്‍ വി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. മഞ്ജുവാര്യര്‍ക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വീടിന്റെ നിര്‍മാണചുമതല നിര്‍വഹിച്ച ആര്‍ക്കിടെക്ട് ജി. ശങ്കര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top