വിമുക്തഭടന്മാര്‍ മെഡല്‍ തിരിച്ചേല്‍പിക്കുന്നു

imageന്യൂഡല്‍ഹി: ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിമുക്തഭടന്മാര്‍ സര്‍ക്കാര്‍ സൈനിക മെഡലുകള്‍ തിരിച്ചുനല്‍കുന്നു. രാജ്യവ്യാപകമായി ജില്ലാതലങ്ങളില്‍ കലക്ടര്‍മാര്‍ക്കാണ് മെഡലുകള്‍ തിരിച്ചേല്‍പിക്കുക. സര്‍വിസ് കാലത്ത് മികച്ച സേവനത്തിന് ലഭിച്ച സൈനിക മെഡലുകളാണ് കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രതിഷേധ സൂചകമായി മടക്കുന്നത്.

കേന്ദ്രം പുറത്തിറക്കിയ ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതി വിജ്ഞാപനം സമരക്കാര്‍ അംഗീകരിക്കുന്നില്ല. വര്‍ഷംതോറും പെന്‍ഷന്‍ ഏകീകരണത്തിന് വ്യവസ്ഥവേണം, വി.ആര്‍.എസില്‍ വിമരിച്ചവര്‍ക്കും പദ്ധതി ആനുകൂല്യം ലഭ്യമാക്കണം തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് വിജ്ഞാപനം സമരക്കാര്‍ തള്ളിയത്.

കഴിഞ്ഞ ജൂണില്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ തുടങ്ങിയ സമരം തുടരുകയാണ്. അതിനിടെ, സമരക്കാരെ പരിഹസിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ രംഗത്തുവന്നതോടെ സമരം ശക്തമാക്കാന്‍ വിമുക്ത ഭടന്മാര്‍ തീരുമാനിക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment