Flash News

‘മോദി എഫക്റ്റ്’ പുസ്തകമെഴുതാന്‍ നരേന്ദ്ര മോദി തനിക്ക് പണം തന്നു എന്ന് ബ്രിട്ടീഷ് ജീവചരിത്രകാരന്‍

November 11, 2015 , സ്വന്തം ലേഖകന്‍

vociferous-trusted-series-demands-interviews-narendra-british_8943e250-87be-11e5-9788-42b4b9d38c49ന്യൂദല്‍ഹി: “ദി മോദി എഫക്റ്റ്” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രമെഴുതാന്‍ തനിക്ക് പണം തന്നിരുന്നു എന്ന് ജീവചരിത്രകാരന്‍.

പുസ്തകമെഴുതാന്‍ പ്രധാനമന്ത്രിയുടെ അനുയായികളിലൊരാള്‍ തന്നെ സമീപിച്ചിരുന്നു എന്നാണ് ബ്രിട്ടീഷ് എഴുത്തുകാരന്‍ ലാന്‍സ് പ്രൈസ് പറയുന്നത്. പുസ്തകമെഴുതാന്‍ തനിക്ക് പണം ലഭിച്ചിരുന്നതായും ലാന്‍സ് പ്രൈസ് പറയുന്നു. മോദിയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നെന്നും, മോദിയുടെ അനുയായി തന്നെ സമീപിച്ച് ചില വിവരങ്ങള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ തുടങ്ങിയതെന്നും പ്രൈസ്.

മോദിയെ കുറിച്ച് ലാന്‍സ് പ്രൈസ് എഴുതിയ ‘ദി മോദി ഇഫക്റ്റ്’ ഈ വര്‍ഷമാണ് പുറത്തിറങ്ങിയത്. 2014 ജൂണിലാണ് ജീവചരിത്രമെഴുതാന്‍ തന്നെ സമീപിച്ചതെന്നും, അതിനു ശേഷം നിരവധി തവണ ഇന്ത്യയിലെത്തി മോദിയുമായി അഭിമുഖ സംഭാഷണം നടത്തിയിരുന്നതായും പ്രൈസ് വ്യക്തമാക്കി.

അതേ സമയം ജീവചരിത്രമെഴുതാന്‍ എത്ര രൂപ കൈപ്പറ്റിയെന്ന് ലാന്‍സ് പ്രൈസ് വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദ ടൈംസ് ദിനപത്രമാണ് പ്രൈസിന്റെ വെളിപ്പെടുത്തല്‍ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മാധ്യമ വക്താവായിരുന്നു ലാന്‍സ് പ്രൈസ്. ബി.ബി.സിയിലും ലാന്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top