Flash News

തടവുശിക്ഷക്കുപുറകേ അറ്റ്‌ലസ് രാമചന്ദ്രന്‍െറ ആസ്തികള്‍ കണ്ടുകെട്ടാനൊരുങ്ങുന്നു

November 12, 2015 , സ്വന്തം ലേഖകന്‍

atlasദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്‌ലസിന്റെ ചെയര്‍മാന്‍ എം.എം. രാമചന്ദ്രനെ വണ്ടിച്ചെക്ക് കേസില്‍ ദുബൈ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പുറകേ അദ്ദേഹത്തിന്‍െറ ഗള്‍ഫിലെ ആസ്തികള്‍ കണ്ടുകെട്ടുമെന്ന് സൂചന. അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് പറയുന്നുണ്ടെങ്കിലും രാമചന്ദ്രനു മുന്നില്‍ എല്ലാ വഴികളും അടയുകയാണ്. ഒരു കേസില്‍ മാത്രമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. മറ്റു കേസുകളില്‍കൂടി വിധി വരുന്നതോടെ ശിക്ഷക്കുപുറമേ ആസ്തി കണ്ടുകെട്ടാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ദുബൈയിലെ ഒരു ബാങ്കിന് നല്‍കിയ 3.40 കോടി ദിര്‍ഹത്തിന്‍െറ രണ്ടു ചെക്കുകള്‍ പണമില്ലാതെ മടങ്ങിയ കേസിലാണ് ദുബൈ സാമ്പത്തിക കുറ്റകൃത്യ കോടതി 73കാരനായ രാമചന്ദ്രന് തടവ് വിധിച്ചത്. 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം. ആയിരം കോടിയോളം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് യു.എ.ഇയിലെ 15 ബാങ്കുകള്‍ രാമചന്ദ്രനെതിരെ നിയമനടപടി തുടങ്ങാന്‍ കൂട്ടായ്മയുണ്ടാക്കിയിരുന്നു. ഇവരുടെ തീരുമാനമനുസരിച്ച് ചില ബാങ്കുകള്‍ കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് ആഗസ്റ്റ് 24 മുതല്‍ രാമചന്ദ്രന്‍ ദുബൈ പൊലീസ് കസ്റ്റഡിയിലാണ്. ജാമ്യത്തിനുള്ള നിരവധി അപേക്ഷകള്‍ കോടതി നിരസിച്ചിരുന്നു. തന്നെ ജാമ്യത്തില്‍ വിട്ടാല്‍ കടം വീട്ടാന്‍ സാധിക്കുമെന്ന് കഴിഞ്ഞ മാസം നടന്ന വിചാരണയില്‍ രാമചന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. പിന്നീട് അറ്റ്‌ലസ് ഗ്രൂപ്പിന് കീഴിലെ ജ്വല്ലറികളും ഒമാനിലെ ആശുപത്രിയും വിറ്റ് കടം വീട്ടാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. കടം വീട്ടാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന രാമചന്ദ്രന്‍െറ അഭിഭാഷകന്‍െറ അഭ്യര്‍ഥന കോടതി ഇന്നലെ അംഗീകരിച്ചില്ല. നേരത്തെ അഭ്യര്‍ഥന മാനിച്ച് കൂടുതല്‍ സമയം അനുവദിച്ച കാര്യം കോടതി ഓര്‍മിപ്പിച്ചു. ആഗസ്റ്റ് 12 തീയതി വെച്ച് നല്‍കിയ മൂന്നു കോടി ദിര്‍ഹത്തിന്‍െറയും 40 ലക്ഷം ദിര്‍ഹത്തിന്‍െറയും രണ്ടു ചെക്കുകള്‍ മടങ്ങിയ കേസിലാണ് ശിക്ഷ വിധിച്ചത്.

അറ്റ്‌ലസ് ബിസിനസ് ശൃംഖലയെ മാസ് ഗ്രൂപ് എന്ന കമ്പനിയുടെ സഹകരണത്തോടെ കരകയറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകള്‍ നല്‍കിയ 15 കേസുകള്‍ പരിഗണിച്ച് ആഗസ്തിലാണ് രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ ബര്‍ദുബായിലെ ജയിലിലാണ് അദ്ദേഹം.

മൊത്തം 5.3 കോടി ദിര്‍ഹമിന്റെ വണ്ടിച്ചെക്കുകള്‍ നല്‍കിയതായി 15 ബാങ്കുകള്‍ അദ്ദഹത്തേിനെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. മൊത്തം 50 കോടി ദിര്‍ഹമിന്റെ ബാങ്ക് വായ്പാ കുടിശ്ശികയുണ്ടെന്നാണ് കണക്ക്. മൂന്ന് കോടി ദിര്‍ഹം സ്വര്‍ണ്ണ വിതരണ കമ്പനികള്‍ക്ക് നല്‍കാനുണ്ട്. അദ്ദേഹത്തിന്റെ മകള്‍ ദുബായിലെ മറ്റൊരു ജയിലില്‍ വണ്ടിച്ചെക്ക് കേസില്‍ തടവിലാണ്.

അറ്റ്‌ലസിന്റെ യു.എ.ഇ.യിലെ ജ്വല്ലറികളും ഒമാനിലെ ആസ്പത്രികളിലും നിക്ഷേപമിറക്കുന്നതിനായി മാസ് ഗ്രൂപ്പുമായി ധാരണയുണ്ടാക്കിയത് ഈയടുത്താണ്. ഗ്രൂപ്പിന് യു.എ.ഇ.യില്‍ ഇരുപതോളം ജ്വല്ലറി ഔട്ട്‌ലെറ്റുകളും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ 18 ഒൗട്ട്‌ലെറ്റുകളുമുണ്ട്. എന്നാല്‍, മാസങ്ങളായി ഇവിടെ കാര്യമായ ബിസിനസ് നടക്കുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top