മത്സ്യബന്ധന ബോട്ട് കടലില്‍ തകര്‍ന്ന് രണ്ടുപേരെ കാണാതായി

boatകോഴിക്കോട്: പതിനെട്ടംഗ സംഘവുമായി ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടല്‍ചുഴിയില്‍പെട്ട് തകര്‍ന്നു. പതിനാറുപേര്‍ നീന്തി മറ്റൊരു ബോട്ടില്‍ രക്ഷനേടി. രണ്ടുപേരെ കാണാതായി.

ഈ മാസം പത്തിന് രാത്രിയാണ് ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബറില്‍ നിന്ന് ബേപ്പൂര്‍ സ്വദേശിയായ പാണ്ടിചെറായില്‍ കമാല്‍ ഫാറൂഖിന്റെ ഓഷ്യന്‍ ഡ്രൈവ് എന്ന മത്സ്യബന്ധന ബോട്ട് കടലില്‍ പോയത്. എന്നാല്‍, ബുധനാഴ്ച രാത്രിയോടെ ബോട്ട് മംഗലാപുരത്തിനും ഗോവക്കും ഇടയിലുള്ള കാര്‍വേയില്‍നിന്ന് കടലില്‍ 40 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ തകരുകയായിരുന്നു.

ബോട്ടില്‍നിന്നു പതിനെട്ടുപേരും കടലിലേക്ക് എടുത്തുചാടി. ഇതിനിടയില്‍ ബേപ്പൂരില്‍ നിന്നു തന്നെ മത്സ്യബന്ധനത്തിന് പുറപ്പെട്ട സംസം ബോട്ടിലെ ജീവനക്കാരെ വിവരമറിയിച്ചു. ഇവരത്തെിയാണ് കടലില്‍ നീന്തുകയായിരുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ആലപ്പുഴ സ്വദേശിയായ ജോയിയെയും (52), കന്യാകുമാരി കുളച്ചില്‍ സ്വദേശിയായ ബിനോയെക്കുറിച്ചും (22) വിവരം ലഭിച്ചിട്ടില്ല. കാര്‍വേയില്‍ നിന്നുള്ള കോസ്റ്റ്ഗാര്‍ഡ് സംഘം കടലില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സഹായത്തിന് ബേപ്പൂരില്‍നിന്നു കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള കപ്പല്‍ സംഭവസ്ഥലത്തേക്ക് പോയി. രക്ഷപ്പെട്ട 16 പേരും തമിഴ്നാട് കുളച്ചില്‍ സ്വദേശികളാണ്. കടല്‍ചുഴിയും കടല്‍ക്ഷോഭവും മൂലമാണ് ബോട്ട് തകര്‍ന്നത്.

Print Friendly, PDF & Email

Leave a Comment