Flash News

എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞാ ചടങ്ങ് അലങ്കോലപ്പെടുത്തി

November 13, 2015 , സ്വന്തം ലേഖകന്‍

imageപീരുമേട്: പീരുമേട് ഗ്രാമപഞ്ചായത്തില്‍ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞാ ചടങ്ങ് അലങ്കോലപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നത്തെിയ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആശംസ പറഞ്ഞതും സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങള്‍ക്ക് ഷാള്‍ വിതരണം ചെയ്തതും സംഘര്‍ഷത്തിന് കാരണമായതിനെ തുടര്‍ന്നാണ് ചടങ്ങ് അലങ്കോലമായത്.

എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ ഡയസില്‍ ഇരുന്നതും ഷാള്‍ വിതരണം ചെയ്തതും സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ പ്രവര്‍ത്തകരും മുന്‍ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചോദ്യം ചെയ്തു. ഇവര്‍ക്ക് ആശംസ പറയാന്‍ അവസരം നല്‍കാതെ തമിഴ്നാട്ടില്‍ നിന്നത്തെിയ എ.ഐ.ഡി.എം.കെ എം.പി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ഡയസില്‍ ഇരുത്തുകയായിരുന്നു. തമിഴ്നാട്-തേനി എം.പി പാര്‍ഥിപന്‍, മുന്‍ എം.പി സയാദ് ഖനി എന്നിവരാണ് ഡയസില്‍ ഇരുന്നത്. തമിഴ്നാട്ടില്‍നിന്നത്തെിയ പ്രവര്‍ത്തകര്‍ അംഗങ്ങളെ ഷാള്‍ പുതപ്പിച്ചതിനോടൊപ്പം റിട്ടേണിങ് ഓഫിസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും ഷാള്‍ നല്‍കിയിരുന്നു.

തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പീരുമേട് സി.ഐ പി.വി. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ടാണ് എല്ലാവരെയും അനുനയിപ്പിച്ച് ഹാളിന് വെളിയിലാക്കിയത്. തുടര്‍ന്ന് തമിഴ്നാട് സംഘം ഹാള്‍ വിട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top