കോട്ടയം: ബാര്‍ കോഴക്കേസിലെ കോടതി വിധിയെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ.എം. മാണിക്കും തോമസ് ഉണ്ണിയാടനും പിന്തുണയുമായി കോട്ടയത്ത് വനിതകളുടെ പ്രകടനം. നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ്-എം നേതൃത്വത്തില്‍ സ്കൂള്‍ പാചകത്തൊഴിലാളികളും എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാരുമാണ് പ്രകടനം നടത്തിയത്.
മാണിയുടെയും ഉണ്ണിയാടന്റെയും ചിത്രമുള്ള ബാനര്‍ പിടിച്ച് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. നെഹ്റു സ് റ്റേഡിയത്തിനു മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം യൂനിയന്‍ നേതാവ് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കുര്യന് മാത്യു ഉദ്ഘാടനം ചെയ്തു. ആര്. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയെ പിന്നില്‍നിന്ന് കുത്തിയ കോണ്‍ഗ്രസിന്റെ പാത പിന്തുടരുകയാണ് ഇപ്പോഴത്തെ നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply