Flash News

നിര്‍ധന കുടുംബത്തിന്റെ ഭൂമി ജപ്തി ചെയ്യുന്നത് മനുഷ്യാവകാശ കമീഷന്‍ തടഞ്ഞു

November 15, 2015 , സ്വന്തം ലേഖകന്‍

trial-court-8തിരുവനന്തപുരം: അഞ്ചു പെണ്‍കുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ആകെയുള്ള മൂന്ന് സെന്‍റ് സ്ഥലവും പഴക്കമേറിയ വീടും ജപ്തി ചെയ്യാനുള്ള തിരുവനന്തപുരം സഹകരണ അര്‍ബന്‍ ബാങ്കിന്റെ നീക്കം സംസ്ഥാന മനുഷ്യാവാകശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി തടഞ്ഞു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്ടിക ജാതിക്കാരിയായ മാതാവിനെയും മക്കളെയും വീട്ടില്‍നിന്ന് ഇറക്കി വിടരുതെന്ന് ഉത്തരവില്‍ പറയുന്നു. കേസ് ജനുവരി ഏഴിന് വീണ്ടും പരിഗണിക്കും. മുട്ടത്തറ ബലവാന്‍ നഗര്‍ പണയില്‍ വീട്ടില്‍ സി. സുലോചന സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ബാങ്കിന്റെ മണക്കാട് ശാഖയില്‍നിന്ന് പരാതിക്കാരി അഞ്ചു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈടായി നല്‍കിയത് മൂന്ന് സെന്‍റ് സ്ഥലവും വീടുമാണ്.

തിരിച്ചടവിലെ വീഴ്ചയെ തുടര്‍ന്ന് ബാങ്കുകാര്‍ ജപ്തി നടപടി ആരംഭിച്ചതോടെ സുലോചനയുടെ ഹൃദ്രോഗിയായ ഭര്‍ത്താവ് സുകുമാര്‍ മരിച്ചു. ഇതിനകം 2,56,000 രൂപ അടച്ചതായി പറയുന്നു. 50,000 രൂപ സുലോചനയുടെ പേരില്‍ ബാങ്കില്‍ ഓഹരി ഉണ്ട്. ദുരിതാശ്വാസമായി മുഖ്യമന്ത്രി നല്‍കിയ ഒരു ലക്ഷം മാത്രമാണ് അടയ്ക്കാനുള്ളത്. എന്നാല്‍, പിഴപ്പലിശയടക്കം 4,53,856 രൂപ അടയ്ക്കാനുണ്ടെന്നാണ് ബാങ്കിന്‍െറ വാദം.

കമീഷന്‍ കലക്ടറില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതി ശരിയാണെന്നും വായ്പ തിരിച്ചടയ്ക്കാന്‍ സുലോചനക്ക് കഴിവില്ലന്നും കലക്ടര്‍ അറിയിച്ചു. അടുത്ത സിറ്റിങ്ങില്‍ ബാങ്ക് കമീഷനില്‍ വിശദീകരണം നല്‍കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top