Flash News

തോട്ടം സമരം: ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍നിന്ന് മാറാന്‍ അനുവദിക്കില്ലന്ന് യൂണിയനുകള്‍

November 16, 2015 , സ്വന്തം ലേഖകന്‍

munnar strike file photo2തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് പി.എല്‍.സിയിലുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ അനുവദിക്കില്ലന്ന് സി.ഐ.ടി.യു. മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയ പി.എല്‍.സി തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. തോട്ടമുടമകള്‍ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ തൊഴില്‍-തൊഴിലുടമാ ബന്ധങ്ങളില്‍ വലിയ പൊട്ടിത്തെറി ഉണ്ടാക്കും.

തോട്ടം മേഖലയില്‍ മാത്രമല്ല, മറ്റ് മേഖലകളിലെ ഐ.ആര്‍.സി എടുക്കുന്ന തീരുമാനങ്ങളില്‍ പിറകോട്ട് പോകാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കുന്നതാണ് ഈ നിലപാട്. തോട്ടമുടമകളുടെ പിന്മാറ്റം സര്‍ക്കാറും തോട്ടമുടമകളും തമ്മിലുള്ള ഒത്തുകളിയാണോ എന്ന് സംശയം ജനിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ ആരോപിച്ചു.

പി.എല്‍.സിയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കില്ലന്ന തോട്ടമുടമകളുടെ നിലപാട് ധിക്കാരപരമാണെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു. കരാറില്‍നിന്ന് മാനേജ്മെന്റ് ഏകപക്ഷീയമായി പിന്മാറുന്നത് നിലവിലുള്ള എല്ലാ നിയമവ്യവസ്ഥയെയും വെല്ലുവിളിക്കലാണ്. മൂന്നുലക്ഷത്തിലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന തോട്ടം മേഖല നിലനിര്‍ത്താനും തൊഴിലാളികളുടെ തൊഴിലും കൂലിയും മറ്റ് ആനുകൂല്യങ്ങളും സംരക്ഷിക്കാനും തോട്ടമുടമകള്‍ തയാറാകുന്നില്ലങ്കില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം സമരവുമായി തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top