Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

മഴ തുടരുന്നു തമിഴ്നാട്ടില്‍ മരണം 74; പുതുച്ചേരിയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു

November 16, 2015 , സ്വന്തം ലേഖകന്‍

pondichery rain death MBBS studentചെന്നൈ: ശക്തമായ മഴയില്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രയുടെ തീരദേശ ജില്ലകളില്‍ വെള്ളപ്പൊക്കം. തമഴ്നാട്ടില്‍ മരണം 74ആയി. പുതുച്ചേരിയില്‍ തിങ്കളാഴ്ച മലയാളിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി കടലില്‍ മുങ്ങിമരിച്ചു. ഇടുക്കി പാമ്പാടുംപാറ പഞ്ചായത്ത് അംഗം ഉഷയുടെ മകനും പുതുച്ചേരി ഇന്ദിര ഗാന്ധി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയുമായ സൂരജ് (20) ആണ് മരിച്ചത്. ചെന്നൈ- പുതുച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡിലെ കാലാപേട്ട് ബീച്ചില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തിരയില്‍ പെടുകയായിരുന്നു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. മൃതദേഹം ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇതോടെ പുതുച്ചേരിയിലെ മഴക്കെടുതി മരണം പതിനൊന്നായി. ചെന്നൈ നഗരത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടി വെള്ളക്കെട്ടില്‍ വീണ് ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ചു. ആന്ധ്രയുടെ തീരപ്രദേശങ്ങളിലും മരണമുണ്ട്.

ചെന്നൈ ഉള്‍പ്പെട്ട നഗരങ്ങളിലെയും മറ്റ് ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. തമിഴ്നാട്ടിലെ 24 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങള്‍ എത്തി.

ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായ ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. ചൊവ്വാഴ്ച കേരളത്തില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസും തിരുവനന്തപുരം സെന്‍ട്രല്‍ – ഗോരക്പുര്‍ എക്സ്പ്രസും റദ്ദാക്കി. പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് ട്രെയിനുകള്‍ ഓടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top