Flash News

അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതിനെതിരെ ശ്യാം ബെനഗല്‍

November 17, 2015 , സ്വന്തം ലേഖകന്‍

shyam banagalകൊച്ചി: അസഹിഷ്ണുതയോടുള്ള പ്രതിഷേധമെന്ന നിലയില്‍ രാജ്യം നല്‍കിയ അവാര്‍ഡുകളും പുരസ്കാരങ്ങളും തിരിച്ചു നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലന്ന് പ്രമുഖ സംവിധായന്‍ ശ്യാം ബെനഗല്‍. ആദരം തിരികെ നല്‍കുന്ന പ്രവണത പകര്‍ച്ചവ്യാധിപോലെ പടരുകയാണ്. വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. ഇവിടെ സഹിഷ്ണുതയും പരസ്പര സ്വീകാര്യതയും എല്ലാവരും പാലിക്കണം. മാനുഷികമൂല്യങ്ങള്‍ അംഗീകരിക്കണം. എല്ലാ മതങ്ങളിലും പ്രദേശങ്ങളിലും മാനുഷികമൂല്യങ്ങള്‍ ഉണ്ടെന്ന് അസഹിഷ്ണുത പടര്‍ത്തുന്നവര്‍ തിരിച്ചറിയണമെന്നും ശ്യാം ബെനഗല്‍ പറഞ്ഞു.

സാമ്രാജ്യത്വ സര്‍ക്കാര്‍ നല്‍കിയ മെഡലാണ് ഗാന്ധിജി തിരിച്ചുനല്‍കിയത്. അത് ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ ജനാധിപത്യ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ല. രാജ്യം നല്‍കിയ പുരസ്കാരം തിരികെ നല്‍കാന്‍ രാജ്യം എന്തുതെറ്റാണ് ചെയ്തതെന്നും ശ്യാം ബെനഗല്‍ ചോദിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ബോധപൂര്‍വം നിലപാട് സ്വീകരിക്കുന്നുവെങ്കില്‍ ശക്തമായി എതിര്‍ക്കണം. പക്ഷേ, അസഹിഷ്ണുത പടരുന്നതിനെതിരായ പ്രതിഷേധം സഹിഷ്ണുതയോടെ വേണം.

കല്‍ബുര്‍ഗി വധവും ദാദ്രി സംഭവവും മതസ്പര്‍ധ വളര്‍ത്തുന്നതാണ്. രാജ്യത്തെ നിയമ, ക്രമസമാധാന വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിക്കണം. പ്രതിഷേധങ്ങള്‍ അസന്തുഷ്ടി പ്രകടിപ്പിക്കാന്‍വേണ്ടി മാത്രമാകരുത്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം മാത്രമാണ് ഉണ്ടായത്. ഏതുനിമിഷവും കാര്യങ്ങള്‍ മാറിമറിയാം. വിദ്യാര്‍ഥികള്‍ സമരം ചെയ്ത രീതി ശരിയായില്ല. ഗജേന്ദ്ര ചൗഹാന്റെ രാഷ്ട്രീയം അവര്‍ നോക്കേണ്ടതില്ല. യോഗ്യതയും കഴിവും മാത്രം പരിഗണിച്ചാല്‍ മതി.

വന്‍ തുക മുടക്കിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളല്ല കേരളത്തിന്റെ ചലച്ചിത്ര മേഖലക്ക് ഇണങ്ങുന്നത്. മൂല്യങ്ങളിലൂന്നിയ പ്രാദേശിക വിഷയങ്ങളാണ് ഇവിടെ ഇണങ്ങുക. വന്‍ തുക മുടക്കി ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞോളണമെന്നില്ല. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രേക്ഷകരെ മലയാള സിനിമക്ക് ലഭിക്കില്ല. ആഗോള വിപണിയുടെ പിന്തുണ ഹോളി വുഡ് ചിത്രങ്ങള്‍ക്കുണ്ടെന്ന കാര്യം മറക്കരുതെന്നും ശ്യാം ബെനഗല്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top