ഭര്‍ത്താവ് മരണപ്പെട്ട യുവതിയും കൈക്കുഞ്ഞും ജനസേവയില്‍ അഭം തേടി

download (1)ആലുവ: ഭര്‍ത്താവ് ബൈക്കപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ജീവിക്കാന്‍ നിവൃത്തിയില്ലാതെ കൈക്കുഞ്ഞുമായി യുവതി ജനസേവ ശിശുഭവനില്‍ അഭയം തേടി. പാലക്കാട്, കുണ്ടംതോട്, പുല്‍പള്ളി കരയില്‍ ഗിരിജയാണ് (26) ഒരു വയസ്സായ മകനുമായി ജനസേവയിലത്തെിയത്.

കൂലിപ്പണിക്കാരായ അപ്പു-ലക്ഷ്മി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവളാണ് ഗിരിജ. രണ്ടുവര്‍ഷം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഗിരിജയും പാലക്കാട് വടക്കുംചേരി സ്വദേശിയായ ഷാജിയും വിവാഹിതരായത്. ആറുമാസം മുമ്പ് തൃശൂര്‍ മണ്ണുത്തിയിലുണ്ടായ ബൈക്കപകടത്തില്‍ ഷാജി മരണപ്പെട്ടു. അതോടെ അനാഥരായ ഇവര്‍ അയല്‍ വീട്ടുകാരുടെ സഹായത്താല്‍ കുറച്ചുദിവസം കഴിച്ചുകൂട്ടി.

മണ്ണുത്തിയില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനത്തെിയ ഒരു സിസ്റ്ററാണ് ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ ഫോണില്‍ ബന്ധപ്പെട്ട് ഗിരിജക്കും മകനും ജനസേവയില്‍ അഭയത്തിന് അവസരം ഒരുക്കിയത്.

Print Friendly, PDF & Email

Leave a Comment