ഇഷ യോഗയോടെ ഫോമാ വൈ.പി.എസ് @ ഡിട്രോയിറ്റിന്റെ തിരശീല ഉയരും

Isha Kriya at YPSഡിട്രോയിറ്റ്: ഭാരതീയ സംസ്കാരത്തിന്റെ യശസ്സ് ലോക ജനതയുടെ മുൻപിൽ എത്തിച്ച, അല്ലെങ്കിൽ ലോക ജനതയ്ക്ക് ഭാരതത്തിന്റെ സമ്മാനമായ യോഗ, ശാരീരിക സൗഖ്യത്തിനൊപ്പം ആന്തരിക സൗഖ്യത്തിനും പ്രാധാന്യം നല്കുന്ന ഒരു ചികിത്സാ രീതി പോലെയാണു. “യോഗശ്ചിത്തവൃത്തിനിരോധഃ” ചിത്തവൃത്തികളെ അടക്കി നിർത്തുന്നതെന്തോ അതാണു യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ്‌ യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്. ഷഡ് ദർശനങ്ങൾ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽ ഒന്നാണിത്. സാംഖ്യത്തോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണിത്. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലത്തും യോഗ അഭ്യസിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്. ഇന്ന് പാശ്ചാത്യലോകത്ത് യോഗ എന്ന പേരിൽ അറിയപ്പെടുന്നത് ഈ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണ്‌.

ഇഷ യോഗയിൽ മെഡിറ്റേഷനണു പ്രധാന്യം കൊടിത്തിട്ടുള്ളത്‌. ശാന്തിയും & സമാധാനവും പോഷിപ്പിക്കുക, നാഡീ-പേശിവ്യൂഹങ്ങളെ ക്രമീകരിക്കുക, വിട്ടുമാറാത്ത അസുഖങ്ങളിൽ നിന്നും മോചനം, വിഷാദരോഗം, ചിന്താകുലത, ഉറക്കമിലായ്മ തുടങ്ങിയ മാനസിക അസ്വസ്ഥതയിൽ നിന്നും മോചനം, എന്നിവയാണു ഇഷാ യോഗയുടെ ചില ഗുണങ്ങൾ. ഏകാഗ്രത വർദ്ധിപ്പിക്കുക എന്നതാണു മെഡിറ്റേഷന്റെ പ്രധമ ഉദ്ദേശം.

ഡിട്രോയിറ്റിൽ വച്ചു നടത്തപ്പെടുന്ന ഫോമാ യങ്ങ് പ്രൊഫഷണൽ സമ്മിറ്റിൽ 45 മിനുറ്റോളം ഇഷാ യോഗാ പ്രവർത്തകർ യോഗയെ കുറിച്ചു സംസാരിക്കുകയും മെഡിറ്റേഷൻ അഭ്യസിപ്പിക്കുകയും ചെയ്യും. നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ യുവ ജന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വൈ പി എസ് 2015 @ ഡിട്രോയിറ്റ് എന്ന യുവ ജന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: വിനോദ് കൊണ്ടൂർ 313 208 4952, ഗിരിഷ് നായർ 248 840 6755 ബുജ്ജി റെഡ്ഡി 248 605 5338,രാജേഷ്‌ കുട്ടി 313 529 8852 അനു ഗോപാല കൃഷ്ണൻ 248 880 4022.

Print Friendly, PDF & Email

Leave a Comment