Flash News

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബന സമര സംഘാടകന്‍ രാഹുല്‍ പശുപാലനും ഭാര്യയുമടക്കം എട്ട് പേര്‍ പിടിയില്‍

November 18, 2015 , admin

rahul-pashupalan-2തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ചുംബന സമര നേതാക്കളടക്കം എട്ട് പേര്‍ പിടിയില്‍. പ്രമുഖ മോഡല്‍ രശ്മി നായര്‍, ഭര്‍ത്താവും ചുംബന സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായ രാഹുല്‍ പശുപാലന്‍, കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അക്ബര്‍ എന്നിവരാണ് പിടിയിലായ പ്രമുഖര്‍. അറസ്റ്റിലായ നാല് സ്ത്രീകളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബംഗളൂരു സ്വദേശിയായ ഇവരെ അടുത്ത ദിവസമാണ് കൊച്ചിയിലെത്തിച്ചത്.

അതേ സമയം രശ്മിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിനെ അപായപ്പെടുത്താനും ശ്രമമുണ്ടായി. പൊലീസ് സംഘത്തെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് സംസ്ഥാനമൊട്ടാകെ റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന യുവതികളാണ്.

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളും പോസ്റ്റ് ചെയ്ത ഏഴു പേരെയും പിടികൂടിയിട്ടുണ്ട്. ഈ പേജ് സൈബര്‍ സെല്ലിന്റെ ആവശ്യപ്രകാരം ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഇതിനുശേഷം ഇവര്‍ മറ്റൊരു പേജില്‍ വ്യാപാരം ആരംഭിക്കുകയും ചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് ഡി.ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന് പേരിട്ട പ്രത്യേക റെയ്ഡ്. ചൊവ്വാഴ്ച ആരംഭിച്ച റെയ്ഡ് ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top