Flash News

കേരള കോണ്‍ഗ്രസ് പിന്തുണയില്‍ ബത്തേരിയില്‍ ഇടതിന് ഭരണം

November 19, 2015 , സ്വന്തം ലേഖകന്‍

articlesuAZXFullC28കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇടതുമുന്നണിക്ക് ഭരണം. ഐക്യമുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഏക അംഗം കൂറുമാറി എല്‍.ഡി.എഫിന് വോട്ടു ചെയ്തതോടെയാണ് ഭരണം നറുക്കെടുപ്പില്ലാതെതന്നെ ഇടതുപക്ഷത്തേക്ക് ചാഞ്ഞത്.

യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയ കല്‍പറ്റ നഗരസഭയില്‍ ഘടകകക്ഷികള്‍ തമ്മില്‍ ധാരണയിലത്തൊതിരുന്നതിനാല്‍ ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നില്ല. യു.ഡി.എഫ് അംഗങ്ങള്‍ എത്താതിരുന്നതിനാല്‍ ക്വോറം തികയാത്തതിനെ തുടര്‍ന്ന് ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകള്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി.

35 വാര്‍ഡുകളുള്ള ബത്തേരിയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 17 അംഗങ്ങള്‍ വീതമാണുള്ളത്. ബി.ജെ.പിക്ക് ഒരംഗവും. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍നിന്ന് ബി.ജെ.പി വിട്ടുനിന്നു. മുസ്ലിം ലീഗിലെ പി.പി. അയ്യൂബിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു യു.ഡി.എഫ് ധാരണ. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജില്ലയിലുടനീളം തങ്ങളെ കാലുവാരിയെന്ന ആരോപണമുയര്‍ത്തിയ കേരള കോണ്‍ഗ്രസ് -എം, യു.ഡി.എഫ് വിരുദ്ധ നിലപാടുമായി രംഗത്തത്തെുകയായിരുന്നു. ബത്തേരി നഗരസഭയില്‍ തങ്ങളുടെ അംഗത്തെ മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നിശ്ചയിക്കണമെന്നും ഇല്ലങ്കില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ അറിയിക്കുകയും ചെയ്തു.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ അനുരഞ്ജന ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. ഇതോടെ, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നറിയിച്ച കേരള കോണ്‍ഗ്രസ്, സി.പി.എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സി.കെ. സഹദേവന് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. 16നെതിരെ 18വോട്ടുകള്‍ക്ക് സഹദേവന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

ബത്തേരിയില്‍ രാഷ്ട്രീയ കുതിരക്കച്ചവടമാണെന്നാരോപിച്ച് വൈസ് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പില്‍നിന്ന് യു.ഡി.എഫ് വിട്ടുനിന്നതോടെ എല്‍.ഡി.എഫിലെ ജിഷ ഷാജി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ ബത്തേരി മാനിക്കുനിയിലെ കേരള കോണ്‍ഗ്രസ് -എം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണമുണ്ടായി.

കല്‍പറ്റയില്‍ യു.ഡി.എഫില്‍ അടിമുടി തര്‍ക്കങ്ങളായിരുന്നു. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തിനു പുറമെ ജനതാദള്‍-യുവും അവകാശവാദവുമായി രംഗത്തുവന്നതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. ചെയര്‍പേഴ്സന്‍ പദവി വനിതാ സംവരണമായ ഇവിടെ അഞ്ചുവര്‍ഷവും വൈസ് പ്രസിഡന്റ് പദവി തങ്ങള്‍ക്കു വേണമെന്നായിരുന്നു രണ്ടംഗങ്ങളുള്ള ജനതാദളിന്റെ ആവശ്യം. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് ഘടകകക്ഷികളുടെ യോഗം നടത്തിയെങ്കിലും പരിഹാരമാകാതായതോടെ യു.ഡി.എഫ് അംഗങ്ങള്‍ ചെയര്‍പേഴ്സനെ തെരഞ്ഞെടുക്കുന്ന യോഗത്തിനത്തെിയില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

രാത്രിവൈകിയുള്ള ചര്‍ച്ചകളിലെ ധാരണപ്രകാരം കല്‍പറ്റയില്‍ ആദ്യ ഒരു വര്‍ഷം ജനതാദള്‍ യുനൈറ്റഡിനാണ് ചെയര്‍മാന്‍ പദവി. രണ്ടംഗങ്ങളുള്ള ജനതാദളിന്റെ ബിന്ദു ജോസ് ആണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക. ആദ്യ ഒരു വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് നല്‍കാനാണ് ധാരണ. ഇതനുസരിച്ച് മുന്‍ നഗരസഭാ ചെയര്‍മാന്‍ എ.പി. ഹമീദ് വൈസ്ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ നഗരസഭയായ മാനന്തവാടിയില്‍ സി.പി.എമ്മിലെ വി.ആര്‍. പ്രവീജ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top