Flash News

ഗോമതിയെ പെമ്പിളൈ ഒരുമൈയില്‍ നിന്ന് പുറത്താക്കും

November 19, 2015 , സ്വന്തം ലേഖകന്‍

rtyuiomnbvcxaമൂന്നാര്‍: തോട്ടം സമരത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ച മനോജ്, മണി എന്നിവരില്‍ നിന്നകന്ന് വരാന്‍ തയാറാണെങ്കില്‍ തുടരാമെന്നും അല്ലങ്കില്‍ പെമ്പിളൈ ഒരുമൈയില്‍ ഗോമതിക്ക് തുടരാനാകില്ലന്നും സംഘടനയുടെ അധ്യക്ഷപദവി വഹിക്കുന്ന ലിസി സണ്ണി വ്യക്തമാക്കി.

നാലു ദിവസമായി മൂന്നാറില്‍നിന്ന് അപ്രത്യക്ഷയായ ഗോമതിയും മനോജും നാടകീയമായാണ് തിരിച്ചത്തെിയത്. മടങ്ങിയത്തെിയ ഗോമതി, മനോജ്, മണി എന്നിവര്‍ ലിസിക്കെതിരെ പെമ്പിളൈ ഒരുമൈയുടെ പേരില്‍ പലരില്‍ നിന്ന് പണം പിരിച്ചെന്ന ഗുരുതരമായ ആരോപണങ്ങളടക്കം ഉന്നയിച്ചിരുന്നു. ലിസിയെ വെല്ലുവിളിക്കുകയും ചെയ്തു.

ഗോമതിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തില്‍ ഗോമതിക്കും മനോജിനുമെതിരെ ദേവികുളം പൊലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഗോമതിയെ കാണാതായത്. ഈ ദിവസങ്ങളില്‍ ഗോമതിയും മനോജും തമിഴ്നാട്ടില്‍ പോയെന്നും എ.ഐ.എ.ഡി.എം.കെയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, ഈ ദിവസങ്ങളില്‍ ലിസിയുടെ തോക്കുപാറയിലുള്ള വീട്ടിലായിരുന്നുവെന്നാണ് ഗോമതി പറഞ്ഞത്.

കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ബുധനാഴ്ച 40 പേരോളം ചേര്‍ന്ന് ലിസിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഗോമതിയോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ഒന്നും വ്യക്തമാക്കാതെ ഒഴിഞ്ഞുമാറിയ ഗോമതിക്കെതിരെ കടുത്ത നടപടി എടുക്കണമെന്നായിരുന്നു പങ്കെടുത്തവരില്‍ അധികപേരും ആവശ്യപ്പെട്ടത്. ലിസി സണ്ണി, രാജേശ്വരി, മണിമേഖല, സംഗീത, കൗസല്യ എന്നിവരാണ് യോഗത്തിന് നേതൃത്വം നല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top