കെ.എം മാണി അഗ്നിശുദ്ധി വരുത്തി ഉടന്‍ തിരുച്ചുവരും: തോമസ്‌ ഉണ്ണിയാടന്‍

K M Maniന്യുയോര്‍ക്ക്‌: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടി ലീഡറുമായ കെ.എം മാണി അഗ്നിശുദ്ധി വരുത്തി ഉടന്‍ മന്ത്രിസഭയിലേക്ക്‌ തിരിച്ചു വരുമെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചീഫ്‌ വിപ്പുമായ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ പറഞ്ഞു.

കെ.എം.മാണിക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നടത്തിയ ടെലി കോണ്‍ഫ്രന്‍സ്‌ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. നാഷ്ണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രവാസി കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ കെ.എം മാണിസാറിനെയും തോമസ്‌ ഉണ്ണിയാടനെയും അദ്ധേഹം അറിയിച്ചു.

ധനമന്ത്രിക്കെതിരെയുളള്ള ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നും രാജി വെക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ പി.സി മാത്യു അഭിപ്രായപ്പെട്ടു.

കെ.എം മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ കാട്ടുനീതിയാണ്‌ കാണിച്ചതെന്ന്‌ നാഷ്ണല്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി അഭിപ്രായപ്പെട്ടു. കെ. ബാബുവിന്റെ കാര്യം വന്നപ്പോള്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ `ഒട്ടകപക്ഷി’കളെപ്പോലെ മണ്ണിന്റെ അടിയില്‍ തലപൂഴ്‌ത്തി വച്ചിരിക്കുകയാണെന്ന്‌ അദ്ധേഹം പരിഹസിച്ചു.

നാഷ്ണല്‍ സെക്രട്രറി സജി പുത്യക്കയില്‍, സണ്ണി വളള്ളിക്കുളം, ഫ്രാന്‍സീസ്‌ ചെറുകര, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍ സി. വര്‍ഗീസ്‌, ബാബു പടവത്തില്‍, നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment