Flash News

ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരായ ഹരജി ഫയലില്‍

November 20, 2015 , സ്വന്തം ലേഖകന്‍

babuതിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹരജി വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫ് നല്‍കിയ ഹരജിയില്‍ ഡിസംബര്‍ 30ന് വിജിലന്‍സിന്റെ വാദം കോടതി പരിഗണിക്കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധന ഒഴിവാക്കുന്നതിന് കെ. ബാബു ആവശ്യപ്പെട്ട പ്രകാരം പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.

മന്ത്രി കെ.എം. മാണിക്കെതിരായ കേസില്‍ ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയിലെ ആരോപണത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവില്‍ നടപടി വേണ്ടെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തത് സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോഴ വാങ്ങിയെന്ന് സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍ കെ. ബാബുവിനും പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപകരം കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ അട്ടിമറിച്ചതായി ഹരജിയില്‍ ആരോപണമുണ്ട്.

2012-13 സാമ്പത്തിക വര്‍ഷത്തേക്കുളള പ്രീ ബജറ്റ് മീറ്റിങ്ങിനിടെ വാര്‍ഷിക ഫീസ് 22 ലക്ഷത്തില്‍നിന്ന് 30 ലക്ഷമായി ഉയര്‍ത്താന്‍ ശിപാര്‍ശയുണ്ടെന്ന് പറഞ്ഞ് കെ. ബാബു കോഴ ആവശ്യപ്പെട്ടതായാണ് ആരോപണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top