Flash News

ബംഗാളില്‍ തെറ്റ് പറ്റിയെന്ന് വൃന്ദ കാരാട്ട്

November 21, 2015 , സ്വന്തം ലേഖകന്‍

vrindaതൃശൂര്‍: ഇടതുപക്ഷം ഭരിച്ച ബാംഗാളില്‍ ചില തെറ്റുപറ്റിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഭൂമി പ്രശ്നം കൈകാര്യം ചെയ്തതില്‍ പാളിച്ചയുണ്ട്. അതേസമയം ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ ഉത്കണ്ഠപ്പെടുന്നവരുമുണ്ട്. കേരളത്തിലെ സ്ത്രീ മുന്നേറ്റം ശുഭ സൂചനയാണ്. ഇവിടെ ജനങ്ങള്‍ ബദലിനെയാണ് നോക്കുന്നതെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

വര്‍ഗീയ ശക്തികള്‍ കേരളത്തിന്റെ സാമൂഹിക പരിഷ്കരണ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സാമൂഹിക പരിഷ്കരണ പോരാട്ടങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടങ്ങളായി മാറി. ഇത്തരം മുന്നേറ്റമാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ വര്‍ഗീയ ശക്തികളെ സഹായിച്ചതെന്നും അവര്‍ പറഞ്ഞു. വിജയ് പ്രഷാദിന്റെ ഇംഗ്ലീഷ് പുസ്തകത്തിന് എ. സിയാവുദ്ദീന്‍ രചിച്ച പരിഭാഷയായ ‘ഇടത്തോട് എളുപ്പവഴി ഇല്ല; ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ഭാവി’ പ്രകാശനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്.

ആര്‍.എസ്.എസിന് ജനപക്ഷത്ത് നില്‍ക്കാനാവില്ല. സ്വാതന്ത്ര്യസമരത്തെ പോലും എതിര്‍ത്ത ആര്‍.എസ്.എസ് രാജ്യത്തെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ശ്രമിക്കുകയാണ്. കമ്യൂണിസ്റ്റ് നേതാക്കളും നവോത്ഥാന നായകരും സാമൂഹിക പരിഷ്കരണം മാത്രം ലക്ഷ്യമിട്ടവരാണ്. ഇതിനെ വളച്ചൊടിക്കുന്നതിനെതിരെ സാധാരണക്കാരും സ്ത്രീകളും പോരാടണം. ഇടതുപക്ഷം ഇല്ലാതെ ഇന്ത്യക്ക് ഭാവിയില്ല. കോര്‍പറേറ്റ് ഭരണം നടത്തുന്ന നരേന്ദ്രമോദിക്കോ രാജ്യത്തെ കട്ടുമുടിച്ച കോണ്‍ഗ്രസിനോ ബദലാവാന്‍ കഴിയില്ല. ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനും സ്വകാര്യവത്കരണത്തിനും എതിരായ ബദല്‍ കാഴ്ചപ്പാട് വളര്‍ത്തണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top