ആട്ട നൂഡ്ല്‍സിന് ലൈസന്‍സില്ല; രാംദേവിന്റെ കമ്പനിക്ക് കേന്ദ്ര നോട്ടീസ്

ramdevഡെറാഡൂണ്‍: ലൈസന്‍സ് ഇല്ലാതെ ആട്ട നൂഡ്ല്‍സ് വിപണിയിലിറക്കിയതിന് യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന് കാരണം കാണിക്കല്‍ നോട്ടീസ്. തങ്ങളുടെ അനുമതിയില്ലാതെയാണ് ആട്ട നൂഡ്ല്‍സ് വില്‍ക്കുന്നതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.

എഫ്.എസ്.എസ്.എ.ഐയുടെ അനുമതിയില്ലാതെയാണ് ആട്ട നൂഡ്ല്‍സ് വില്‍ക്കുന്നത്. എന്നാല്‍, വില്‍പനക്കുള്ള അനുമതിപത്രവും ലൈസന്‍സും ഉണ്ടെന്നും ഉദ്യോഗസ്ഥതലത്തിലെ ഏകോപനമില്ലായ്മയാണ് പ്രശ്നമെന്നുമായിരുന്നു രാംദേവിന്റെ അവകാശവാദം.

മക്രോണിയും വെര്‍മിസില്ലിയും നിര്‍മിക്കാനുള്ള ലൈസന്‍സാണത്രെ സ്ഥാപനത്തിനുള്ളത്. ഈ ലൈസന്‍സിന്റെ മറവിലാണ് നൂഡ്ല്‍സ് നിര്‍മിച്ചത്. ഈ ലൈസന്‍സു കൊണ്ട് നൂഡ്ല്‍സും നിര്‍മിക്കാമെന്നാണ് രാംദേവിന്റെ വാദം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment