ഇന്ത്യയിലെ 95 ശതമാനം ബീഫ് വ്യാപാരികളും ഹിന്ദുക്കള്‍ -രജീന്ദ്ര സച്ചാര്‍

downloadആഗ്ര: രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റ്സ് രജീന്ദ്ര സച്ചാര്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന ‘ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഓണ്‍ റാഡിക്കല്‍ ഇസ്ലാം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാദ്രിയില്‍ പശുവിറച്ചി ഭക്ഷിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവം മനുഷ്യത്വത്തിന്റെ മരണമാണ്. ഭക്ഷണ ശീലത്തിന് മതവുമായി ബന്ധമില്ല. താന്‍ ബീഫ് കഴിക്കാറുണ്ടെന്നും സച്ചാര്‍ പറഞ്ഞു. പല എം.പിമാരും എം.എല്‍.എമാരും ബീഫ് വ്യാപാരം നടത്തുന്നുണ്ട്. പിന്നെ എന്തിനാണ് പാവങ്ങളെ മാത്രം ഹിന്ദുത്വവാദികള്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെതിരെയും സച്ചാര്‍ രംഗത്തത്തെി. സച്ചാറുടെ പ്രസ്താവനയില്‍ വിയോജിച്ച് ചിലര്‍ ഹാളില്‍നിന്നിറങ്ങിപ്പോകുകയും പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment