Flash News

മൂടല്‍മഞ്ഞ്: ദുബൈ വിമാനം തിരുവനന്തപുരത്തിറങ്ങി

November 22, 2015 , സ്വന്തം ലേഖകന്‍

20ss7കൊച്ചി: ദുബൈയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. ഇതേതുടര്‍ന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ മണിക്കൂറുകളോളം നെടുമ്പാശ്ശേരിയില്‍ കുടുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് ദുബൈക്ക് മടങ്ങേണ്ടതായിരുന്നു ഈ വിമാനം.

യാത്രക്കാരേറെയും പുലര്‍ച്ചെ ഒന്നിനുമുമ്പേ വിമാനത്താവളത്തില്‍ എത്തിയവരാണ്. കാലാവസ്ഥ തെളിഞ്ഞപ്പോള്‍ വിമാനം രാവിലെ എട്ടോടെ നെടുമ്പാശ്ശേരിയില്‍ തിരിച്ചത്തെി. എന്നാല്‍, ഈ സമയം പൈലറ്റിന്റെയും മറ്റുജീവനക്കാരുടെയും ഡ്യൂട്ടി കഴിഞ്ഞു. പിന്നീട് പുതിയ പൈലറ്റ് വരുന്നതുവരെ കാത്തിരുന്ന് ഉച്ചക്ക് 1.50ന് യാത്രക്കാരുമായി വിമാനം ദുബൈക്ക് പറന്നു. പുലര്‍ച്ചെ 3.15ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടിയിരുന്ന അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനം, 3.30ന് ഇറങ്ങേണ്ടിയിരുന്ന ബഹ്റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനം എന്നിവയും കടുത്ത മഞ്ഞിനത്തെുടര്‍ന്ന് യഥാസമയം ഇവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല.

നെടുമ്പാശ്ശേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ടത് കനത്ത മൂടല്‍മഞ്ഞായിരുന്നു. പുലര്‍ച്ചെ 2.30 മുതല്‍ 5.30 വരെയാണ് കനത്ത തോതില്‍ മൂടല്‍മഞ്ഞുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. 650 മീറ്റര്‍ ദൂരെ നിന്ന് പൈലറ്റിന് വ്യക്തമായി റണ്‍വേ കാണാന്‍ കഴിഞ്ഞില്ലങ്കില്‍ വിമാനം റണ്‍വേയില്‍ ഇറക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ശനിയാഴ്ചയാകട്ടെ 500 മീറ്റര്‍ ദൂരത്ത് വിമാനമത്തെിയിട്ടുപോലും റണ്‍വേ വ്യക്തമായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top