Flash News

ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി അസം യുവതിയെ പീഡിപ്പിച്ചു

November 22, 2015 , സ്വന്തം ലേഖകന്‍

rapeമലപ്പുറം: അസം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കിഴിശ്ശേരി കുഴിഞ്ഞളത്ത് വാടക വീട്ടില്‍ താമസിക്കുന്ന അസം യുവതിയെയാണ് ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ചത്. യുവതിയുടെ മൊഴിപ്രകാരം കുഴിഞ്ഞളം ചൊടലയില്‍ നസീര്‍ ബാബുവിനും മൈത്രി ശിഹാബിനുമെതിരെയാണ് കേസ്.

വെള്ളിയാഴ്ച അര്‍ധരാത്രി 22 വയസ്സുള്ള യുവതിയും ഭര്‍ത്താവും താമസിക്കുന്ന വാടക വീട്ടിലേക്ക് രണ്ട് പേര്‍ എത്തുകയും മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു. രാവിലെ യുവതി തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയോടും ഭര്‍ത്താവിനോടും വിവരം പറഞ്ഞു. പീഡനത്തിനിരയായ യുവതി പത്ത് ദിവസം മുമ്പാണ് കേരളത്തിലത്തെിയത്. ഇവരുടെ സഹോദരിയും ഭര്‍ത്താവും രണ്ട് വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്ത് വരികയാണ്.

ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയില്‍ എത്തിയ യുവതിയും ഭര്‍ത്താവും അടിപിടിയുണ്ടായതായാണ് അറിയിച്ചത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോവാന്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് നിര്‍ദേശം നല്‍കി. ആശുപത്രിക്ക് പുറത്തിറങ്ങിയ ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ചിലര്‍ നാനോ കാറില്‍ കയറ്റി. ഇതിനിടെ പൊലീസ് എല്ലാ ആശുപത്രികളും പരിശോധിച്ചു.

കാറില്‍ കയറ്റിയവര്‍ ആശുപത്രിയല്‍ കൊണ്ടുപോവാതെ മൊഴിമാറ്റാന്‍ ശ്രമം നടത്തുകയായിരുന്നു. പല സ്ഥലങ്ങളിലൂടെയും കാറില്‍ കൊണ്ടുപോയ സംഘം പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ മുണ്ടപ്പലത്ത് ഉപേക്ഷിച്ചു. മുതുപറമ്പില്‍ നിന്നാണ് പൊലീസ് ഇവരെ സ്റ്റേഷനിലത്തെിച്ചത്. പ്രതികളെ പിടികൂടാനായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top