തോമസ് ഉണ്ണിയാടന് ചിക്കാഗോയില്‍ സ്വീകരണം

imageചിക്കാഗോ: കേരള രാഷ്ട്രീയത്തില്‍ അവഗണിക്കുവാന്‍ ആകാത്ത ശക്തിയായി കേരളാ കോണ്‍ഗ്രസ് എക്കാലവും നിലനില്‍ക്കുമെന്ന് കേരളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. പ്രസ്താവിച്ചു. കേരളാ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് ഉണ്ണിയാടന്‍ അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിസാറും താനും രാജിവക്കുവാനുണ്ടായ സാഹചര്യം തോമസ് ഉണ്ണിയാടന്‍ വിവരിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് ഗ്ലെന്‍വ്യൂവിലുള്ള വിന്‍ധാം ഹോട്ടലില്‍ വച്ച് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു ഉണ്ണിയാടന്‍.

പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷ്ണല്‍ പ്രസിഡന്റ് ജയ്ബു കുളങ്ങര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ് ഷാള്‍ അണിയിച്ച് തോമസ് ഉണ്ണിയാടനെ യോഗത്തിലേക്ക് സ്വീകരിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണിക്കുളം വള്ളിക്കളം ഏവര്‍ക്കും സ്വാഗതം പറഞ്ഞു. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുപറമ്പില്‍ വിശദീകരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സജി പൂതൃകയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഇക്കഴിഞ്ഞ നാളുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് ശാക്തികമേഖലകളില്‍ ഉജ്ജ്വലവിജയം കരസ്ഥമാക്കിയ പാര്‍ട്ടി സാരഥികളെ യോഗം അഭിനന്ദിക്കുകയും കേരളത്തില്‍ അങ്ങോളം ഇങ്ങോളം പാര്‍ട്ടി പൂര്‍വ്വാധികം ശക്തമായി കെട്ടിപ്പടുക്കുവാനുള്ള പാര്‍ട്ടി സംസ്ഥാനകമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിക്കാഗോ യൂണിറ്റ് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment