Flash News

ദ്വാദശിപ്പണ സമര്‍പ്പണത്തോടെ ഗുരുവായൂര്‍ ഏകാദശിക്ക് സമാപനം

November 24, 2015 , സ്വന്തം ലേഖകന്‍

image

ഗുരുവായൂര്‍: ഏകാദശിയുടെ പൂര്‍ണതയായ ദ്വാദശിപ്പണ സമര്‍പ്പണത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍തിരക്ക്. 5,65,172 രൂപയാണ് ഭക്തര്‍ സമര്‍പ്പിച്ചത്. കാണിക്ക സമര്‍പ്പണത്തിന് ഗുരുവായൂരപ്പന്‍ എത്തുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി കൂത്തമ്പലത്തിലത്തെി അഗ്നിഹോത്രികള്‍ക്കു മുന്നില്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു.

ദക്ഷിണയായി ലഭിച്ച പണം നാലായി ഭാഗിച്ചു. ഒരു വിഹിതം ഗുരുവായൂരപ്പനും മറ്റ് മൂന്ന് ഭാഗങ്ങള്‍ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികള്‍ക്കുമായാണ് വീതിച്ചത്. അഗ്നിഹോത്രികള്‍ക്ക് വസ്ത്രവും, ദക്ഷിണയും നല്‍കി.

ദ്വാദശിപ്പണ സമര്‍പ്പണത്തിന് ശേഷം ക്ഷേത്രം ഊട്ടുപുരയില്‍ ദ്വാദശി ഊട്ടും നടന്നു. കാളന്‍, ഓലന്‍, വറുത്തുപ്പേരി, എരിശേരി, മോര്, പപ്പടം, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. നാലായിരത്തോളം പേര്‍ ഊട്ടില്‍ പങ്കെടുത്തു. ഏകാദശിയുടെ സമാപന ചടങ്ങായ ത്രയോദശി ഊട്ട് ചൊവ്വാഴ്ച നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top