ഡാളസ്സില്‍ ആയിരം പൗണ്ട് ടര്‍ക്കി വിതരണം ചെയ്തു

aaaa

ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകയുടെ പാരീഷ് മിഷന്റെ നേതൃത്വത്തില്‍ ഡാളസ്സിലുള്ള മെട്രോ ക്രെസ്റ്റ് സര്‍‌വ്വീസില്‍ കൂടി ആയിരം പൗണ്ട് ടര്‍ക്കി വിതരണം ചെയ്തു.

ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റിയില്‍ അധിവസിക്കുന്ന ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് താങ്ക്സ് ഗിവിംഗ് ആഘോഷിക്കുന്നതിന് വേണ്ടിയാണ് ടര്‍ക്കി വിതരണം ചെയ്തത്. ഇത് കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഇടവകയുടെ പാരീഷ് മിഷന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നതായി ചുമതലക്കാര്‍ അറിയിച്ചു.

നെയ്‌ബര്‍‌ഹുഡ് മിഷന്റെ ഭാഗമായി ക്രിസ്ത്യന്‍ കമ്യൂണിറ്റി ആക്ഷന്‍ (സി.സി.എ) ലൂയിസ് വില്‍, നോര്‍ത്ത് ടെക്സസ്സ് ഫുഡ് ബാങ്ക്, ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി, മെന്‍സ് ഷെല്‍റ്റര്‍, മീല്‍സ് ഓണ്‍ വീല്‍സ്, മിഷണറിസ് ഓഫ് ചാരിറ്റി തുടങ്ങിയ സന്നദ്ധ സംഘടനകളെ ഇടവകയുടെ പാരീഷ് മിഷന്റെ നേതൃത്വത്തില്‍ സഹായിക്കാറുണ്ട്.

റവ. പി.സി സജി, റവ. മാത്യു ശമുവേല്‍ എന്നീ പട്ടക്കാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ജോര്‍ജ്ജ് വര്‍ഗീസ്, സാം അലക്സ്, ഫിലിപ്പ് തോമസ്, ജോജി ജോര്‍ജ്ജ്, രാജു, സോമ, ബിജു, ബ്ലെസണ്‍, ക്രിസ്റ്റണ്‍ എന്നിവര്‍ ടര്‍ക്കി വിതരണത്തില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment