നാലര വയസ്സുകാരന് രണ്ടാനച്ഛന്‍െറ ക്രൂരമര്‍ദനം

27693കൊട്ടാരക്കര: രണ്ടാനച്ഛന്റെ മര്‍ദനമേറ്റ നാലരവയസ്സുകാരന്‍ ആശുപത്രിയില്‍. വെളിയം പഞ്ചായത്തിലെ വെളിയം കോളനിയില്‍ ജയചന്ദ്രവിലാസത്തില്‍ വാടകക്ക് താമസിക്കുന്ന വര്‍ക്കല സ്വദേശി പ്രശാന്താണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രശാന്ത് നിസ്സാരകാരണത്തിന് കുട്ടിയെ തെങ്ങിന്‍ മടല്‍ ഉപയോഗിച്ച് ദേഹമാസകലം മര്‍ദിക്കുകയായിരുന്നു. മാതാവ് ശില്‍പയുടെയും സഹോദരന്‍ അഭിജിത്തിന്റെയും മുന്നില്‍ വെച്ചായിരുന്നു ഇത്.

കുട്ടിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം പ്രശാന്തും ശില്‍പയും വീടുവിട്ടുപോയി. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പഞ്ചായത്തംഗം കവിതയെ വിവരമറിയിച്ചു. ഇവരും നാട്ടുകാരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പൂയപ്പള്ളി പൊലീസ് മൊഴിയെടുത്തു. രണ്ടാനച്ഛന്‍ നിരന്തരം മര്‍ദിച്ചിരുന്നെന്നും മാതാവ് തടഞ്ഞിരുന്നില്ലന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലത്തെി കുട്ടികളുടെ മൊഴിയെടുത്ത് ജില്ലാആശുപത്രിയിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി ചികിത്സാചുമതല ഏറ്റെടുക്കും.

ഒരുവര്‍ഷംമുമ്പാണ് പ്രശാന്തും ശില്‍പയും വെളിയം കോളനിയില്‍ നാലര വയസ്സും ഏഴ് വയസ്സുമുള്ള കുട്ടികളുമായി എത്തിയത്. ഒരു വര്‍ഷമായി പ്രശാന്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നതായി കുട്ടികള്‍ പറയുന്നു. വാടകക്ക് വീടെടുക്കുമ്പോള്‍ പ്രശാന്ത് സഹോദരനാണെന്നും ഓട്ടോഡ്രൈവറാണെന്നും ശില്‍പ നാട്ടുകാരെ ധരിപ്പിച്ചു. ശില്‍പ ചാത്തന്നൂരിനടുത്തുള്ള വീട്ടില്‍ ജോലിക്കുപോയിരുന്നു. വര്‍ക്കല സ്വദേശിയായ ഭര്‍ത്താവ് സുരേഷുമായി ശില്‍പ പിണങ്ങി താമസിച്ചുവരുകയാണ്.

Print Friendly, PDF & Email

Leave a Comment