വിദേശ നിക്ഷേപത്തിന് അസഹിഷ്ണുതാ പ്രചാരണം തടസമായെന്ന് ബി.ജെ.പി

BJP (1)ന്യൂഡല്‍ഹി: അസഹിഷ്ണുതാ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ലക്ഷ്യത്തെ തകര്‍ക്കുന്നതാണെന്ന് ബി.ജെ.പി. പ്രതിപക്ഷത്തിന്റെയും ഉന്നത വ്യക്തികളുടെയും ഇത്തരം പ്രചാരണങ്ങള്‍ രാജ്യത്ത് വിദേശ നിക്ഷേപത്തിന്റെ വരവ് തടഞ്ഞിരിക്കുകയാണ്.

ഓരോ വിദേശ രാജ്യത്തും പോകുന്ന മോദി അവിടെയുള്ള വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയില്‍ നിക്ഷേപം നടത്തിക്കാനുള്ള തീവ്രയത്നമാണ് നടത്തുന്നത്. എന്നാല്‍, ഓരോ സന്ദര്‍ശനത്തിലും മോദി നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് ശേഷവും അസഹിഷ്ണുത സംബന്ധിച്ച പ്രചാരണങ്ങളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ മാത്രം ഇത്തരം ആരോപണങ്ങളുന്നയിക്കുകയാണെങ്കില്‍ പ്രശ്നമില്ല. എന്നാല്‍, സാംസ്കാരിക രംഗത്തെ പ്രമുഖരും തങ്ങള്‍ക്ക് പ്രമുഖ നടന്മാരും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ അതിന് വന്‍പ്രചാരമാണ് ലഭിക്കുന്നത്.

ഷാറൂഖ് ഖാനെയും ആമിര്‍ ഖാനെയും പോലുള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വളരെ ഗൗരവത്തോടു കൂടിയാണ് വിദേശ നിക്ഷേപകര്‍ കാണുന്നത്. ഇതുമൂലം മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ട നിക്ഷേപ സമാഹരണത്തിന് പ്രധാന വിലങ്ങുതടിയായി അസഹിഷ്ണുതാ പ്രചാരണം മാറിയിരിക്കുകയാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വന്ന വിദേശ പ്രതിനിധിസംഘം ചര്‍ച്ചയെല്ലാം കഴിഞ്ഞ ശേഷം അസഹിഷ്ണുതയെക്കുറിച്ചാണ് ചോദിച്ചതെന്നും പാര്‍ട്ടി വക്താക്കള്‍ ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment