Flash News

പ്രേംനാഥിനെ ജെ.ഡി.എസ് നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി

November 26, 2015 , സ്വന്തം ലേഖകന്‍

premnathകൊച്ചി: ജനതാദള്‍-യുവുമായി ലയനത്തിന് ജനതാദള്‍ -എസ് സംസ്ഥാന പ്രസിഡന്റ് മാത്യു. ടി. തോമസ് എതിര് നില്‍ക്കുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ലയനമുണ്ടാവുമെന്നും പ്രസ്താവന നടത്തിയ എന്‍.കെ. പ്രേംനാഥിനെ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി.

പ്രേംനാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും ഡിസംബര്‍ മൂന്നിന് ബംഗളൂരുവില്‍ ചേരുന്ന ദേശീയ നിര്‍വാഹകസമിതിയോഗം തുടര്‍ നടപടി തീരുമാനമെടുക്കുമെന്നും ജനതാദള്‍ -എസ് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് മാത്രം പാര്‍ട്ടിയില്‍ എത്തിയ പ്രേംനാഥ്, മറുപക്ഷത്ത് എം.പി. വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ച ശേഷമാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top