തുര്‍ക്കിയുമായി യുദ്ധത്തിനില്ലെന്ന് റഷ്യ

vladimir-putin-2മോസ്‌കോ: തങ്ങളുടെ വിമാനം വെടിവെച്ചിട്ടതിന് പ്രതികാരമായി തുര്‍ക്കിയുമായി യുദ്ധത്തിനില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യന്‍ വിമാനം വീഴ്ത്തിയ നടപടി ബോധപൂര്‍വ്വമായ പ്രകോപനമാണെന്നും എന്നാലും ഇരു രാജ്യങ്ങളും ഒരു യുദ്ധത്തിലേക്ക് പോകുന്നില്ലെന്നും റഷ്യ വ്യക്തമാക്കി.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിതിനു ശേഷമാണ് ലാവ്‌റോവ് നിലപാട് വ്യക്തമാക്കിയത്. ഇത് റഷ്യക്ക് പിന്നില്‍ നിന്നേറ്റ കുത്താണെന്ന് പ്രസിഡന്റ് പുടിന്‍ പ്രതികരിച്ചിരുന്നു. സിറിയന്‍ വിഷയത്തിലുള്‍പ്പെട വിരുദ്ധചേരിയിലാണ് റഷ്യയും തുര്‍ക്കിയും. ഇതിനിടെ വിമാനം വെടിവെച്ചിടുന്നതിനു മുമ്പ് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയില്ലെന്ന് രക്ഷപ്പെട്ട പൈലറ്റ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment