Flash News

സ്വര്‍ണം പണമാക്കല്‍ പദ്ധതി: തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ സ്വര്‍ണം പദ്ധതിയിലേക്ക് മാറ്റും

November 26, 2015 , സ്വന്തം ലേഖകന്‍

goldന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ച മുമ്പ് തുടക്കംകുറിച്ച സ്വര്‍ണം പണമാക്കല്‍ പദ്ധതിയിലെ ഏറ്റവും വലിയ നിക്ഷേപം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ നിന്നായേക്കുമെന്ന് സൂചന. നിക്ഷേപക പാനലിന്റെ അനുമതി കിട്ടിയാലുടന്‍ ക്ഷേത്രസ്വര്‍ണം പദ്ധതിയിലേക്ക് മാറ്റുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് പറഞ്ഞു. പദ്ധതിയിലിതുവരെ 400 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. 20,000 ടണ്ണാണ് പ്രതീക്ഷിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഇന്ത്യന്‍ ബാങ്ക് തുടങ്ങി പൊതുമേഖലാ ബാങ്കുകളിലാണ് ബോര്‍ഡ് നിലവില്‍ സ്വര്‍ണം നിക്ഷേപിച്ചിരിക്കുന്നത്. പദ്ധതിയില്‍ കിലോ കണക്കിലെടുത്താണ് പലിശ കണക്കാക്കുക. പദ്ധതിയില്‍ ചേരുന്നപക്ഷം ബോര്‍ഡ് പ്രതിവര്‍ഷം 80 കിലോ സ്വര്‍ണമാണ് നിക്ഷേപിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top