കൈപ്പടയില്‍ എഴുതിയ പാസ്പോര്‍ട്ടുകള്‍ക്ക് ഇനി സാധുതയില്ല

passport-story_647_112515105958ന്യൂഡല്‍ഹി: പേരുവിവരങ്ങള്‍ കൈപ്പടയില്‍ എഴുതിയ പാസ്പോര്‍ട്ടുകള്‍ക്ക് ഇനി സാധുതയില്ല. ഇത്തരം പാസ്പോര്‍ട്ടുകളുടെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതായും അവ ഉപയോഗിച്ച് ഇനി വിദേശയാത്ര സാധ്യമല്ലന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ പുതുക്കിവാങ്ങണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നു.

2001 മുതല്‍ ഇന്ത്യയില്‍ ബാര്‍കോഡ് സഹിതമുള്ള മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടുകളാണ് വിതരണം ചെയ്യുന്നത്. 2001നുമുമ്പ് എടുത്ത 20 വര്‍ഷം വരെ കാലാവധിയുള്ള പാസ്പോര്‍ട്ടുകളാണ് പുതുക്കേണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment