Flash News

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യക്കൊരുങ്ങി

November 27, 2015 , സ്വന്തം ലേഖകന്‍

mdnവണ്ടിപ്പെരിയാര്‍: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യക്കൊരുങ്ങി. പെരിയാര്‍ 63ാം മൈല്‍ കൊച്ചുപുരക്കല്‍ മാര്‍ട്ടിന്‍ ജോണാണ് (39) ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാര്‍ട്ടിന്റെ രണ്ട് ഏക്കര്‍ ഏലത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടം കൃഷി തുടര്‍ച്ചയായി നശിപ്പിക്കുന്നത്. വന്‍തുക ചെലവഴിച്ച് കൃഷി ആരംഭിച്ച തോട്ടം പകുതിയിലധികം നശിച്ചതോടെയാണ് മാര്‍ട്ടിന്‍ ആത്മഹത്യക്കൊരുങ്ങിയത്.

പലതവണയായി വനംവകുപ്പില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തത് കര്‍ഷകന് നിരാശയുണ്ടാക്കി. വ്യാഴാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറി അടച്ചുപൂട്ടിയതിനുശേഷം ആത്മഹത്യക്കൊരുങ്ങിയത്. മറ്റ് കുടുംബാംഗങ്ങള്‍ ഈസമയം മുറ്റത്തിരിക്കുകയായിരുന്നു. കൈയില്‍ വാക്കത്തിയും വിഷവും കരുതിയാണ് മാര്‍ട്ടിന്‍ മുറിക്കുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ എത്തിയത്. സ്ത്രീകളും കുട്ടികളും നിലവിളിച്ചതോടെ ദേശീയ പാതയിലൂടെ കടന്നുപോയ വാഹനയാത്രികരടക്കം വന്‍ജനാവലി മാര്‍ട്ടിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടി. വണ്ടിപ്പെരിയാര്‍ പൊലീസും സ്ഥലത്തത്തെി.

കര്‍ഷകന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയ സംഭവത്തെകുറിച്ച് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് വര്‍ഗീസ് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡി.എഫ്.ഒ ഓഫിസിനോട് പ്രശ്നത്തില്‍ ഇടപെടാന്‍ മന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിപ്പത്തെി. കൃഷിനാശം സംഭവിച്ചതിന് നഷ്ടപരിഹാരം സര്‍ക്കാറില്‍നിന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പും ലഭിച്ചതോടെയാണ് മൂന്നു മണിക്കൂറിലധികം നീണ്ട ആശങ്കക്ക് വിരാമമായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top