ചികിത്സാപ്പിഴവ് മൂലം യുവതി മരിച്ച സംഭവം: ഡോക്ടര്‍ക്ക് കേരളത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവാദമില്ലന്ന് പൊലീസ്

sdsdsഎരുമേലി: കൈവിരലിന് മുറിവേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ആരോപണ വിധേയനായ ഡോക്ടര്‍ സുജിന്‍ ലൂക്കോസിനെ (27) കോടതി റിമാന്‍ഡ് ചെയ്തു. വിദേശത്തുനിന്ന് എം.ബി.ബി.എസ് ബിരുദമെടുത്ത ഡോക്ടര്‍ക്ക് കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള അനുവാദം ലഭിച്ചിരുന്നില്ലന്ന് പൊലീസ് പറഞ്ഞു.

കൈക്ക് മുറിവേറ്റ് മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുട്ടപ്പള്ളി ചെന്തിട്ടയില്‍ സയോമിയാണ് (പഞ്ചമി-22) ചൊവ്വാഴ്ച വൈകീട്ട് നാലിന് മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ ചികിത്സക്കുശേഷം മരണപ്പെട്ടത്.

ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ മുക്കൂട്ടുതറയില്‍ രണ്ടു ദിവസം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സംഘംചേര്‍ന്ന് ആക്രമിച്ചതിനുമെതിരെ കണ്ടാലറിയാവുന്ന രണ്ടുപേരുള്‍പ്പെടെ നൂറ്റിയമ്പതോളം ആളുകളുടെ പേരില്‍ കേസെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment