നരേന്ദ്രമോഡി സോണിയയുമായി ചര്‍ച്ച നടത്തി

Sonia-Modiന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പാസാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി.

പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ഒൗദ്യോഗിക വസതിയിലായിരുന്നു ചര്‍ച്ച’. ചര്‍ച്ച 70 മിനിറ്റ് നീണ്ടെങ്കിലും, ബില്ലുകള്‍ പാസാക്കാനുള്ള അന്തിമവഴി ഒരുങ്ങിയില്ല. തുടര്‍ചര്‍ച്ചകള്‍ ഇനി നടക്കും. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു എന്നിവരും പങ്കെടുത്തു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ക്ഷണമുണ്ടായിരുന്നില്ല.

ജി.എസ്.ടി ബില്‍ അടക്കം പാര്‍ലമെന്റിന്റെ പരിഗണനയില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ പാസാക്കുന്നതിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ സഹകരണം തേടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ജി.എസ്.ടി ബില്‍ പാസാക്കുന്നതില്‍ സഹകരിക്കാന്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. തങ്ങള്‍ സര്‍ക്കാര്‍ നിലപാടും അറിയിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചന നടത്തും. അതിനുശേഷം വീണ്ടും ചര്‍ച്ച നടക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന മറ്റ് ബില്ലുകളുടെ കാര്യത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസിന്റെ സഭാ നേതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് നരേന്ദ്ര മോദി, സോണിയ ഗാന്ധിയെയും മന്‍മോഹന്‍ സിങ്ങിനെയും ചര്‍ച്ചക്ക് ക്ഷണിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment