എ.ടി.എമ്മില്‍ നിറക്കാനുള്ള 12.5 കോടിയുമായി മുങ്ങിയ ഡ്രൈവര്‍ പിടിയില്‍

arrested-logo1_5ന്യൂഡല്‍ഹി: എ.ടി.എമ്മില്‍ നിറക്കാനുള്ള 12.5 കോടിയുടെ കറന്‍സി അടങ്ങിയ വാനുമായി മുങ്ങിയ ഡ്രൈവറെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കാണാതായ പണവും കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ തന്ത്രത്തില്‍ വാഹനത്തില്‍ ഇറക്കിയ ശേഷം ഡ്രൈവര്‍ പ്രദീപ് ശുക്ല പണമടങ്ങിയ വാനുമായി രക്ഷപ്പെടുകയായിരുന്നു.

ഡല്‍ഹി ഗോവിന്ദ്പുരി മെട്രോ സ്റ്റേഷന് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഇറക്കി യു ടേണ്‍ എടുത്തുവരുമെന്ന് പറഞ്ഞ ഡ്രൈവര്‍ വാന്‍ ഓടിച്ചുപോയി. സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ തിരച്ചിലില്‍ 12 മണിക്കൂര്‍ കഴിഞ്ഞാണ് ഡ്രൈവര്‍ പിടിയിലായത്. സൗത് ഡല്‍ഹിയില്‍ വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയിരുന്നു. അതിന് അടുത്തുള്ള ഗോഡൗണില്‍ പണമടങ്ങിയ പെട്ടിയുമായി ഒളിച്ചിരിക്കുകയായിരുന്നു ഡ്രൈവറെന്നും പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment