ഓണ്‍ലൈന്‍ പെണ്‍വാണിഭം: പശുപാലനെയും രശ്മിയെയും അറിയില്ലന്ന് അച്ചായന്‍

NCRP0068440ചേര്‍ത്തല: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ അച്ചായനെന്ന ജോഷിയെ പട്ടണക്കാട്ടെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. പട്ടണക്കാട് ഗ്രാമപഞ്ചായത്തിനു സമീപത്തെ പൂവത്തുംപറമ്പില്‍ വീട്ടിലാണ് തിരുവനന്തപുരം സൈബര്‍സെല്‍ സി.ഐയടക്കമുള്ള ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് പ്രതിയെ എത്തിച്ചത്.

മൂന്നുവര്‍ഷം മുമ്പാണിയാള്‍ ഇവിടെ സ്ഥലം വാങ്ങിയത്. ഭാര്യയും മകനും ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവര്‍ എത്തിയിരുന്നത്. എറണാകുളത്താണ് വീടെന്നും ഇവിടെ മൊബൈല്‍ ഷോപ് നടത്തുകയാണെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇയാള്‍ ഇടക്കിടെ ചുവന്ന കാറില്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത് പ്രഭാതസവാരിക്കിറങ്ങുന്നവര്‍ കണ്ടിരുന്നു. വെള്ളിയാഴ്ച ഈ കാറും കസ്റ്റഡിയിലെടുത്തു. ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി തനിക്ക് ബന്ധമില്ലന്നും രാഹുല്‍ പശുപാലനെയും രശ്മിയെയും മുമ്പ് കണ്ടിട്ടില്ലന്നും ഇയാള്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment