ന്യൂയോര്‍ക്കില്‍ ഹൈന്ദവ പതാകകള്‍ കത്തിച്ചു; പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍

getNewsImagesക്യൂന്‍സ് (ന്യൂയോര്‍ക്ക്): വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന ഹൈന്ദവ മതചിഹ്നങ്ങള്‍ ആലേഖനം ചെയ്ത നാല്പതോളം പതാകകള്‍ തീ കൊളുത്തി നശിപ്പിച്ച കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് വുഡ്‌ഹേവന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിനുത്തരവാദികളായവരെ ഇതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.

വുഡ്‌ഹേവനില്‍ 80-ാം അവന്യുവിലുളള വീടിനു മുമ്പില്‍ സൂക്ഷിച്ചിരുന്ന പതാകകള്‍ കത്തിച്ചതിന്റെ പുറകില്‍ വംശീയത പ്രകടമാണെന്നും, അതനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അഗ്‌നി ബാധയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ക്രൈം സ്‌റ്റോപ്പേഴ്‌സിനെ 800 577 8477 എന്ന നമ്പറിലോ, NYPD CRIME STOPPERS.COM എന്ന വെബ് സൈറ്റിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment