Flash News

വെള്ളാപ്പള്ളിക്കെതിരെ എഫ്.ഐ.ആര്‍, അന്വേഷണം തുടങ്ങി

December 2, 2015 , സ്വന്തം ലേഖകന്‍

vellappallyആലുവ: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. വെള്ളാപ്പള്ളിക്ക് എതിരെ ഐ.പി.സി 153 എ (എ) പ്രകാരം കേസെടുത്തിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, കളമശ്ശേരി സ്വദേശി പുന്നക്കാടന്‍ ജി. ഗിരീഷ് ബാബു എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ വി.എം. സുധീരന്റെ പരാതി മുഖ്യമായി പരിഗണിച്ചാണ് കേസെടുത്തത്.

കോഴിക്കോട്ട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചത് നൗഷാദ് മുസ്ലിം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. പ്രത്യേക മതത്തില്‍പ്പെട്ടവര്‍ മരിക്കുമ്പോള്‍ മാത്രമാണ് ഇവിടെ ആനുകൂല്യം ലഭിക്കുന്നതെന്നും അതിനാല്‍ ആ മതവിഭാഗക്കാരനായി മരിക്കാന്‍ കൊതി തോന്നുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എറണാകുളത്തുനിന്ന് ഹാന്‍ഡ്ബാള്‍ മത്സരത്തിന് പോയപ്പോള്‍ മരണമടഞ്ഞ മൂന്ന് ഹിന്ദുവിദ്യാര്‍ഥികളുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുപരിഗണനയും നല്‍കിയില്ലന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ പൊതുജനങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വെറുപ്പ്, വിദ്വേഷം, ശത്രുതമനോഭാവം എന്നിവ ഉണ്ടാക്കുന്ന വിധത്തിലായിരുന്നു പ്രസ്താവന. ഇത് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ (എ) പ്രകാരമുള്ള കുറ്റമാണെന്നും ഇതുപ്രകാരം വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളും ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. പരാതിയിന്മേല്‍ കേസന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top