Flash News

പ്രവാസി ക്ഷേമനിധിയില്‍ 60 വയസ്സുവരെ അംഗമാവാം

December 2, 2015 , സ്വന്തം ലേഖകന്‍

8912തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 55ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്താന്‍ വ്യവസ്ഥചെയ്യുന്ന പ്രവാസി കേരളീയക്ഷേമ ഭേദഗതി ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഉയര്‍ന്ന പ്രായപരിധി ഉയര്‍ത്തുന്നതിലൂടെ ഏകദേശം 25000 പേര്‍ക്കുകൂടി പുതുതായി അംഗത്വത്തിന് അര്‍ഹതയുണ്ടാകും.

നിയമഭേദഗതിവഴി പുതിയതായി അംഗങ്ങളാകുന്നവരില്‍ നിന്ന് 5,40,00,000 രൂപ അംശാദായമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചര്‍ച്ചക്ക് മറുപടി പറഞ്ഞ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ക്ഷേമനിധിയിലേക്കുള്ള സര്‍ക്കാറിന്റെ അംശാദായവിഹിതം രണ്ടില്‍നിന്ന് പത്തുശതമാനമാക്കി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ആയിരം കോടിയുടെ നിക്ഷേപമുള്ള കേന്ദ്ര സര്‍ക്കാറിന്റെ എമിഗ്രേഷന്‍ ഫണ്ടില്‍ സംസ്ഥാനവിഹിതത്തിന് അര്‍ഹതയുണ്ട്. പുതിയ വ്യോമയാനനയം തയാറാക്കുമ്പോള്‍ എയര്‍ കേരളക്ക് ആനുകൂല്യം ലഭിക്കത്തക്കവിധത്തില്‍ മാറ്റം വരണമെന്ന് ആവശ്യപ്പെടും. നഴ്സുമാരുടെ റിക്രൂട്ട്മെന്റിനുള്ള നിയന്ത്രണത്തില്‍ കുവൈത്തും സൗദിയും ഇളവ് വരുത്തി. മറ്റ് 16 ഗള്‍ഫ് രാജ്യങ്ങളുമായും സമാനരീതിയില്‍ വ്യവസ്ഥാപിത കരാറിലേര്‍പ്പെടുന്നതോടെ നഴ്സിങ് ജോലിക്കുള്ള ചെലവ് ഇരുപതിനായിരം രൂപയായി കുറയും. സംഘര്‍ഷമേഖലയില്‍നിന്ന് മലയാളികളെ നാട്ടിലത്തെിക്കാന്‍ 1.34 കോടി രൂപ നോര്‍ക്ക ചെലവഴിച്ചിട്ടുണ്ട്.

നിതാഖാത്തിനെ തുടര്‍ന്ന് മടങ്ങിയത്തെിയ പ്രവാസികള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ അനുവദിക്കണമെന്ന ആവശ്യത്തോട് കനറാ ബാങ്ക്, സൗത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവര്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്. 1.17 ലക്ഷം കോടി രൂപയാണ് ബാങ്കുകളിലെ പ്രവാസി നിക്ഷേപം. എന്നാല്‍, പ്രവാസികള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ ബാങ്കുകള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല.

2015ലെ ഹിന്ദു പിന്തുടര്‍ച്ചാ ഭേദഗതി ബില്ലും ചര്‍ച്ചകള്‍ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാ അവകാശ നിയമത്തില്‍ ഭേദഗതി വരുന്നതാണ് ബില്‍. ഹിന്ദു സമുദായത്തില്‍ പുരുഷന്‍ മരിച്ചാല്‍ അയാളുടെ സ്വത്തുക്കള്‍ നിലവിലെ നിയമപ്രകാരം അദ്ദേഹത്തിന്റെ മാതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് അവകാശപ്പെട്ടതാണ്. മരിച്ച പുത്രനില്‍നിന്ന് ഈ നിയമപ്രകാരം സ്വത്തുക്കള്‍ ലഭിച്ച മാതാവ് മരണശാസനം കൂടാതെ മരിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ നിലവിലെ നിയമമനുസരിച്ച് അനന്തരാവകാശികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. നിയമത്തിലെ ഈ അനീതി ഒഴിവാക്കാനാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top