Flash News

കേരളത്തില്‍ ജനതാപാര്‍ട്ടികളുടെ ലയനം ഇല്ല; വീരേന്ദ്രകുമാര്‍ കുപ്രചരണം നടത്തുന്നു- ദേവഗൗഡ

December 3, 2015 , സ്വന്തം ലേഖകന്‍

IL_BG_DEVE_GOWDA_1741038eബംഗളൂരു: ദേശീയതലത്തില്‍ ജനതാപാര്‍ട്ടികള്‍ ലയിച്ചെങ്കിലും കേരളത്തില്‍ ഇതിന് സാധ്യതയില്ലന്ന് ജനതാദള്‍-എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. കേരളത്തില്‍ ലയനവുമായി ബന്ധപെട്ട് നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണ് ജെ.ഡി.എസ്. ഇതില്‍നിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ല. കേരളത്തില്‍ ജെ.ഡി.എസിന് നല്ല സ്വാധീനമുണ്ട്. കോണ്‍ഗ്രസിനൊപ്പമാണ് ജനതാദള്‍-യു.

കേരളത്തില്‍ ലയന ചര്‍ച്ചകള്‍ നടന്നതായുള്ള പ്രചാരണവും ദേവഗൗഡ തള്ളി. മാധ്യമങ്ങളെ ഉപയോഗിച്ച് വീരേന്ദ്രകുമാര്‍ കുപ്രചരണങ്ങള്‍ നടത്തുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളപ്രചരണങ്ങള്‍ വിലപ്പോകില്ല. ജെ.ഡി.യുവിനെ ഇടതുപക്ഷത്തേക്കോ ജെ.ഡി.എസിനൊപ്പമോ ക്ഷണിച്ച് അവര്‍ക്ക് യു.ഡി.എഫില്‍ വിലപേശുന്നതിന് അവസരം നല്‍കില്ല. യു.ഡി.എഫിനൊപ്പം നിന്ന് മന്ത്രിസ്ഥാനം വഹിക്കുന്ന ജെ.ഡി.യു ജെ.ഡി.എസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് വിജയിക്കില്ല. കേരളത്തില്‍ നിന്ന് അഡ്വ. ജോര്‍ജ് തോമസ്, അഡ്വ. ടി. നിസാര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top