Flash News

തിരാത്ത് സിങ്ങ് താക്കൂര്‍ പുതിയ ചീഫ് ജസ്റ്റിസ്

December 3, 2015 , സ്വന്തം ലേഖകന്‍

new chief justiceന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 43ാം ചീഫ് ജസ്റ്റിസായി തിരാത്ത് സിങ്ങ് താക്കൂര്‍ അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജസ്റ്റിസ് ടി.എസ് താക്കൂറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ ഹൈകോടതിയില്‍ ജഡ്ജിയുമായിരുന്ന ദേവിദാസ് താക്കൂറിന്‍െറ മകനായി 1952 ജനുവരി നാലിന് ജനിച്ച താക്കൂര്‍ 1972ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1994 ഫെബ്രുവരി 16ന് ജമ്മു കശ്മീര്‍ ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. 1994 മാര്‍ച്ചില്‍ കര്‍ണാടക ഹൈകോടതി ജഡ്ജിയായി. ഡല്‍ഹി ഹൈകോടതിയില്‍ ജഡ്ജിയായും ചീഫ് ജസ്റ്റിസായും പഞ്ചാബ് ഹരിയാന ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 2009 നവമ്പറില്‍ സുപ്രീംകോടതി ജഡ്ജിയായി. 2017 ജനുവരി നാലിന് വിരമിക്കും വരെ താക്കൂര്‍ ചീഫ് ജസറ്റിസായി തുടരും.

ജസ്റ്റിസ് എച്ച്.എല്‍ ദത്തു ബുധനാഴ്ച വിരമിച്ച ഒഴിവിലാണ് 63കാരനായ ജസ്റ്റിസ് ടി.എസ് താക്കൂര്‍ സ്ഥാനമേല്‍ക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top