Flash News

സരിതയുടെ കത്തില്‍ മുഖ്യമന്ത്രിയുടെ പേരുണ്ടെന്ന് സുധീരനും രമേശിനും നേരത്തേ അറിയാം -പി.സി. ജോര്‍ജ്

December 3, 2015 , സ്വന്തം ലേഖകന്‍

pc-george-caseകോട്ടയം: സരിതയുടെ കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും നേരത്തേ അറിയാമായിരുന്നുവെന്ന് പി.സി. ജോര്‍ജ്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സുധീരനും രമേശും നടത്തിയ കൂടിക്കാഴ്ചയിലാണ് താന്‍ ഇക്കാര്യം അവരെ അറിയിച്ചത്. അന്ന് തന്റെ പേര് കത്തിലില്ലന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി തര്‍ക്കിച്ചപ്പോള്‍ രമേശ് ചിരിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് വിവരങ്ങള്‍ സത്യമാണോയെന്നറിയാന്‍ സുധീരന്‍ തന്നെ ഫോണില്‍ വിളിച്ചെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സീഡിയില്‍ ഉള്‍പ്പെട്ട അഞ്ച് നേതാക്കളുടെ വിവരങ്ങളും അന്ന് ചര്‍ച്ച ചെയ്തിരുന്നു.

ആറുമാസം മുമ്പ് സോളാര്‍ കമീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാതെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അന്ന് യു.ഡി.എഫിന്റെ ഭാഗമായിരുന്നതിനാല്‍ കോണ്‍ഗ്രസിലെ കരിമീനും ഉള്‍പ്പെടുമെന്നാണ് പറഞ്ഞത്. സോളാറില്‍ വന്‍സാമ്പത്തിക അഴിമതിയും സെക്സ് റാക്കറ്റുമാണ് നടന്നത്. ജയില്‍പുള്ളിയായതുകൊണ്ട് ബിജു രാധാകൃഷ്ണന്റെ പ്രസ്താവന അവഗണിക്കരുത്.

യു.ഡി.എഫില്‍ നിന്ന് തന്നെ പുറത്താക്കാനും എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ നഷ്ടപ്പെടുത്താനും ശ്രമിച്ച ഉമ്മന്‍ ചാണ്ടി ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണ്. സരിതയുടെ കത്തും സീഡിയും പിടിച്ചെടുത്താല്‍ എല്ലാ കാര്യങ്ങളും വ്യക്തമാകും. വേഷപ്രച്ഛന്നരായി ചിലര്‍ സരിതയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മുറിയിലെ സി.സി ടി.വിയുടെ ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതും ജോപ്പന്‍, ജിക്കു, സലിംരാജ് എന്നിവരുടെ കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കാത്തതും സരിതയുടെ മൊഴി രേഖപ്പെടുത്താത്തതും കൂട്ടിവായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. താനായിട്ട് ആരുടെയും പേരുകള്‍ പുറത്തുപറയുന്നില്ല. ഗെസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ബിജുവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിച്ചതിന് പിന്നിലെ രഹസ്യവും ഇതായിരിക്കാം. അതല്ലങ്കില്‍ ഗുരുതരമായ എന്ത് കുടുംബകാര്യമാണ് ഇവര്‍ തമ്മില്‍ സംസാരിച്ചതെന്ന് വ്യക്തമാക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top