Flash News

പ്രണയം നടിച്ച് ചൂഷണം: വിദ്യാര്‍ഥിനി മരിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

December 4, 2015 , സ്വന്തം ലേഖകന്‍

arrestകോതമംഗലം: മൈലൂര്‍ അമലിപ്പുറത്ത് നാസറിന്‍െറ മകള്‍ സമീനയുടെ (17) മരണവുമായി ബന്ധപ്പെട്ട് വാരപ്പെട്ടി എന്‍.എസ്.എസ് സ്കൂള്‍ അധ്യാപകന്‍ കോട്ടയം മരങ്ങാടി ശാന്തവിലാസത്തില്‍ അരുണിനെ(36) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയതു.

പെണ്‍കുട്ടി ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം വീട്ടില്‍വെച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും 11ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടുകയും ചെയ്തു. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ചൂഷണം ചെയ്തുവരുകയായിരുന്നു അധ്യാപകന്‍. വിദ്യാര്‍ഥിനിയും അധ്യാപകനും തമ്മിലെ ബന്ധം വീട്ടിലറിഞ്ഞതിനെ തുടര്‍ന്ന് സ്കൂളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെങ്കിലും അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.

ഡിഗ്രി ഒന്നാം വര്‍ഷത്തിന് മൂവാറ്റുപുഴയില്‍ കോളജില്‍ ചേര്‍ന്ന വിദ്യാര്‍ഥിനിയുമായി ബന്ധം തുടരുന്നതറിഞ്ഞ് അധ്യാപകന്റെ ഭാര്യ പ്രശ്നത്തിലിടപെട്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ അധ്യാപകന്‍ നല്‍കിയ മാലയും ഫോണും മറ്റും തിരിച്ചുവാങ്ങിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭംവം നടന്ന് രണ്ട് മാസമായിട്ടും അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ പിതാവ് ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതിനത്തെുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വാരപ്പെട്ടിയിലെ താമസസ്ഥലത്തു നിന്ന് പോത്താനിക്കാട് എസ്.ഐ പ്രിന്‍സ് ജോസഫ് അറസ്റ്റ് ചെയ്തു. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top