രാജേഷ് നായര്‍ കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍

imageഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തിന്റെ ചെയര്‍മാനായി രാജേഷ് നായരെ തെരഞ്ഞെടുതതു.

മെട്രോ ഡിട്രോയിറ്റിലെ ക്ഷേത്ര കലാ-സാംസ്കാരിക പഠനകളരിയായ കലാക്ഷേത്രയുടെ സാരഥിയായ രാജേഷ് നായര്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ്. കേരളത്തിലെ പല്ലാവൂര്‍ വാദ്യകലാപാരമ്പര്യത്തിന്റെ ശിഷ്യഗണത്തില്‍പ്പെട്ട രാജേഷ് അറിയപ്പെടുന്ന പാഞ്ചാരി വാദ്യവാദകനും വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയുമാണ്. കൂടാതെ ഫോമയുടെ മുന്‍ മേഖലാ വൈസ് പ്രസിഡന്റും, അനുഗ്രഹീത അഭിനേതാവുമാണ്.

രാജേഷിന്റെ നേതൃത്വഗുണവും സംഘാടക മികവും ഡിട്രോയിറ്റ് കണ്‍വന്‍ഷനെ ചരിത്രവിജയമാക്കി മാറ്റുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment