ന്യൂയോര്‍ക്ക്: നൂറ്റാണ്ടില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തില്‍ കനത്ത മഴ നാശം വിതച്ച ചെന്നൈ മഹാനഗരത്തില്‍ ഉണ്ടായ ദുരിതത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗിവര്‍ഗീസ് മാര്‍ തിഷോഡോഷ്യസ് എപ്പിസ്ക്കോപ്പ ആഹ്വാനം ചെയ്തു.
അനേകം പേരുടെ ജീവഹാനിക്കും ഭവനങ്ങളുടെയും മറ്റും നാശനഷ്ടങ്ങള്‍ക്ക് കാരണമായ മഹാമാരിയില്‍ വിറങ്ങലിച്ച് നില്ക്കുന്ന ചെന്നൈ നഗരം ഇപ്പോള്‍ കടന്നുപോകുന്ന വേദനാജനകമായ അവസ്ഥയില്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനം പ്രാര്‍ത്ഥനാ നിര്‍ഭരമായ ഐക്യദാര്‍ഠ്യം പ്രകടിപ്പിക്കുന്നതായി അഭിവന്ദ്യ തിരുമേനി പറഞ്ഞു.
ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്നതായ എല്ലാ ഇടവകകളിലും ദൈവത്തിന്റെ കരുണ ഈ പ്രദേശങ്ങളിലും ജനങ്ങളിന്മേലും ചൊരിയുവാന്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുവാന്‍ തിരുമേനി നിര്‍ദ്ദേശിക്കുകയും, എത്രയും വേഗം ഈ വിപത്തില്‍ നിന്നും ചെന്നൈ മോചനം പ്രാപിച്ച് സാധാരണ ജീവിതഗതിയിലേക്ക് എത്തിച്ചേരട്ടെ എന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply