Flash News

ഇങ്ങനെയാകണം വികസനം: മുഖ്യമന്ത്രിക്ക് ശ്രീലക്ഷ്മി സതീഷ് എഴുതിയ കത്ത്

December 5, 2015 , സക്കറിയാസ് നെടുങ്കനാന്‍

vikasanam(മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മറന്നുകൊണ്ടുള്ള വികസനം വികസനമല്ല. മനുഷ്യനെന്ന് പറയുമ്പോള്‍ പുരുഷന്‍ എന്ന് മാത്രം ചിന്തിക്കാന്‍ കാന്തപുരം മുസലിയാരെപ്പൊലെ നമ്മുടെ മന്ത്രിമാരും പൊതുപ്രവര്‍ത്തകരും ചിന്തിക്കാന്‍ ശീലിച്ചുപോയത് കഷ്ടമാണ്. അത് തിരുത്തി, സ്ത്രീയും കുട്ടികളും കൂടെ ഉള്പ്പെടുന്നതാണ് മനുഷ്യന്‍ എന്ന് ചിന്തിച്ചു തുടങ്ങാന്‍ ഇടക്ക് ഇതുപോലുള്ള ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമാണ്‌. എഴുതാനറിയാവുന്ന എല്ലാ സ്ത്രീകളും തൂലികയെടുത്ത് വിവരമില്ലാത്ത നമ്മുടെ നേതാക്കന്മാര്‍ക്ക്  സുബോധം ഉണ്ടാക്കാന്‍ തുനിഞ്ഞിറങ്ങണം…  സക്കറിയാസ് നെടുങ്കനാന്‍)

മുഖ്യമന്ത്രി ശ്രീ ഉമ്മന്‍‌ചാണ്ടിക്ക്

വിഷയം: ബസ്‌സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായ്‌ ഒരു വിശ്രമമുറി

സര്‍,

PSC , RCC, മെഡിക്കല്‍കോളേജ്, സെക്രട്ടറിയേറ്റു തുടങ്ങിയ പല സ്ഥാപനങ്ങളിലേക്കും പല ആവശ്യങ്ങള്‍ക്കായി ദിവസവും കാസര്‍ഗോഡ്‌ മുതലുള്ള സ്ത്രീകള്‍ തിരുവനന്തപുരം ജില്ലയിലേക്ക് വരുന്നുണ്ട്..അതിരാവിലെ എത്തുന്ന ബസിലോ ട്രെയിനിലോവരുന്ന സ്ത്രീകള്‍ക്ക് ഒന്ന് വിശ്രമിക്കുന്നതിനും ഫ്രഷ്‌ ആകുന്നതിനും ഉള്ള സൗകര്യം ബസ്‌ സ്റ്റേഷനുകളില്‍ ഇല്ല. രണ്ടോ മൂന്നോ മണിക്കൂറു നേരത്തേക്ക് ആയിരത്തോളം രൂപ കൊടുത്ത് ഹോട്ടലുകളില്‍ മുറിഎടുക്കുന്നത് പ്രയോഗികമല്ല. ചിലസമയത്ത് രാത്രി ഏറെ വൈകി ബസ്‌സ്റ്റേഷനില്‍ എത്തുന്ന മറ്റു ജില്ലയിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഹോട്ടലുകള്‍ കണ്ടു പിടിക്കാനും ബുദ്ധിമുട്ടുണ്ട്. കുഞ്ഞുങ്ങളെയും കൊണ്ട് വരുന്ന സ്ത്രീകളുടെ കാര്യമാണേറെ കഷ്ടം. RCC യിലും മെഡിക്കല്‍കോളേജിലേക്കും ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ ഏറെയും അവശരായിരിക്കും. ഒന്ന് കിടന്നു വിശ്രമിക്കാന്‍ ഇപ്പോഴുള്ള waiting room പര്യാപ്തമല്ല. മാത്രവുമല്ല അല്പം പ്രായം കൂടിയ, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുള്ള അമ്മമാര്‍ക്ക് ഇന്ത്യന്‍ ക്ലോസേറ്റ് ഉള്ള ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് തിരുവനന്തപുരം ജില്ലയുടെ മാത്രം പ്രശനമല്ല. 14 ജില്ലകളിലെയും യാത്രക്കാരായ സ്ത്രീകളുടെ അടിസ്ഥാന ആവശ്യമാണ്. തലസ്ഥാനത്ത് മുന്‍‌തൂക്കം കൂടുതാലാണെന്ന് മാത്രം.

കേരളത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടഎല്ലാ പുതിയ ബസ്‌സ്റ്റേഷനുകളും അത്യാധുനികസജ്ജീകരണങ്ങളോട് കൂടിയ ബഹുനില കെട്ടിടസമുച്ചയങ്ങള്‍ ആണ്..ലോട്ടറി ടിക്കറ്റ്‌ മുതല്‍ branded companies ന്‍റെ textiles വരെ യുള്ള shopping mall എന്ന്പറയുന്നതാവും ഏറെനല്ലത്.അഭിമാനകരവും അതിനെക്കാളേറെ സൗകര്യപ്രദവുമായ കേരളത്തിന്‍റെ വികസന പദ്ധതികളില്‍ഒന്നാണ്. നമ്മുടെ ബസ്‌ ടെര്‍മിനല്‍സ്.

ഈ ബസ്‌ ടെര്‍മിനലുകളില്‍ ഒഴിഞ്ഞു കിടക്കുന്ന റൂമുകള്‍ ഒത്തിരിയുണ്ട്. അവയില്‍ ഏതേലും രണ്ടു മുറികളെ ചേര്‍ത്ത് ഭേദപ്പെട്ട ഒരു ഹാള്‍ ആക്കി മാറ്റി, 5 കിടക്കകളും ഒരു ചെറിയ dressing portion ഉം വെസ്റ്റേണ്‍ ക്ലോസെറ്റും ഉള്‍പ്പെട്ട രണ്ടു ബാത്ത്റൂമുകളും ഫാനും കുടിവെള്ളവും ഉള്‍പ്പെടെ ഒരു വിശ്രമമുറി സൗജന്യമായി സ്ത്രീകള്‍ക്ക് ഉപയോഗിക്കനായി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സ്ത്രീ സുരക്ഷയ്ക്ക് മുന്‍‌തൂക്കം നല്‍കുമെന്നു പറയുന്ന കേരള സര്‍ക്കാര്‍ ഇതിനൊരു തീര്‍പ്പ് ഉടന്‍ ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top