മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വിശദീകരണ ജാഥ കുഞ്ഞാലിക്കുട്ടി നയിക്കും

kunjalikkuttyമലപ്പുറം: സംസ്ഥാനതല രാഷ്ട്രീയ വിശദീകരണ ജാഥ സംഘടിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് നേതൃയോഗം തീരുമാനിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജാഥ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കും.

നിയമസഭാതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജാഥ നടത്തുന്നത്. യു.ഡി.എഫിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിക്കുകയെന്നതാണ് ജാഥയുടെ പ്രധാന ലക്ഷ്യം. വര്‍ഗീയത, വികസനം, കാപട്യം എന്നീ കാര്യങ്ങള്‍ ചര്‍ച്ചയാക്കും.

ന്യൂനപക്ഷത്തിനിടയിലെ വിഘടനവാദത്തെ ശക്തമായി എതിര്‍ത്ത പാരമ്പര്യമാണ് ലീഗിനുള്ളതെന്നും ഭൂരിപക്ഷ വര്‍ഗീയതയുടെ ഭാഗമായി ഉയര്‍ന്ന ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെയും ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും ഇ.ടി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് ചരിത്രം എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രചാരണങ്ങള്‍ ജനം തള്ളും. തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ മുറിവുണക്കി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment