കൊച്ചി: ഇടമലയാര്‍ ആനവേട്ടക്കേസിലെ കാണാതായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ അവശനിലയില്‍ കണ്ടത്തെി. കുട്ടമ്പുഴ കൂവപ്പാറ ഒറവങ്ങച്ചാലില്‍ ജിജോ എന്ന ആണ്ടിക്കുഞ്ഞിനെയാണ് വീടിനടുത്തെ വെയ്റ്റിങ് ഷെഡില്‍ നാട്ടുകാര്‍ കണ്ടത്തെിയത്. വരാപ്പുഴ കടവിന് സമീപമാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ നാലുദിവസമായി ഇയാളെ കാണാനില്ലന്നു കാണിച്ച് പിതാവ് കുട്ടമ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടമലയാര്‍ ആനവേട്ടക്കേസിലെ പ്രധാന പ്രതിയായ ഇയാള്‍ മൂന്നുമാസത്തോളം ജയിലിലും കസ്റ്റഡിയിലുമായി കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ.
കേസിലെ പ്രധാന പ്രതിയും മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയവേ ആത്മഹത്യ ചെയ്ത ഐക്കരമറ്റം വാസുവിന്റെ പ്രധാന സഹായിയായിരുന്നു ആണ്ടിക്കുഞ്ഞ്. അഞ്ചുദിവസം മുമ്പ് വീട്ടില്‍നിന്ന് പോകുമ്പോള്‍ കൂടെയുണ്ടായിരുന്ന വളര്‍ത്തുനായ വീട്ടില്‍ തിരിച്ചത്തെിയെങ്കിലും ആണ്ടിക്കുഞ്ഞ് തിരിച്ചത്തെിയിരുന്നില്ല. ജയിലില്‍നിന്ന് ഇറങ്ങിയശേഷം മാനസികമായി അസ്വസ്ഥനായിരുന്ന ആണ്ടിക്കുഞ്ഞിനെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഇതേതുടര്‍ന്നാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. വനം വകുപ്പ് ആണ്ടിക്കുഞ്ഞിനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി അറസ്റ്റിന് നീക്കം നടക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news