സി.പി.എം സംസ്ഥാനസമിതി തിങ്കളാഴ്ച മുതല്‍

cpmതിരുവനന്തപുരം: ഈമാസം ഒടുവില്‍ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന സംഘടനാ പ്ലീനത്തില്‍ അവതരിപ്പിക്കുന്ന കരടുരേഖ ചര്‍ച്ചചെയ്യാന്‍ സി.പി.എം സംസ്ഥാനസമിതി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യോഗം ചേരും. പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനുവരി 15 മുതല്‍ സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന ജാഥയുടെ വിശദാംശങ്ങളും രണ്ടുദിവസത്തെ യോഗം ചര്‍ച്ച ചെയ്യും.

പി.ബിയംഗം എസ്. രാമചന്ദ്രന്‍ പിള്ള കേന്ദ്ര നേതൃത്വത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളില്‍ നടക്കുന്ന വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാവും പ്ളീനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാറിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുക.

സി.പി.എമ്മിന്റെ സംഘടനാദൗര്‍ബല്യം പരിഹരിച്ച് ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് കരടുറിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനസമിതി അംഗങ്ങള്‍ക്കും ചോദ്യോത്തരമടക്കം തയാറാക്കി കേന്ദ്രനേതൃത്വം നല്‍കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment